പ്രമുഖ യു.എസ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ ആന്ത്രോപിക്, തങ്ങളുടെ പുതിയ എ.ഐ മോഡല്‍ ആയ ക്ലോഡ് മിഥോസ് പൊതുജനങ്ങള്‍ക്കായി റിലീസ് ചെയ്യുന്നത് വൈകിപ്പിച്ചേക്കും. സുരക്ഷയ്ക്ക് ഭീഷണിയാകാനും ദേശീയ സുരക്ഷയെ ബാധിക്കാനും സാധ്യതയുള്ളത് മുന്‍നിര്‍ത്തിയാണ് ഈ പ്രഖ്യാപനം. ഇത് ഉപയോഗപ്പെടുത്തി കണ്ടെത്തുന്ന തകരാറുകളും പാളിച്ചകളും എങ്ങനെ കൈകാര്യം ചെയ്യപ്പെടുമെന്ന ആശങ്കയാണ് റിലീസിങ് നടത്തുന്നതില്‍ പിന്തിരിയാന്‍ ആന്ത്രോപിക് കമ്പനിയെ പ്രേരിപ്പിച്ച മുഖ്യഘടകം. വിശ്വസ്തരായ 12 മുതല്‍ 40 വരെ സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും മാത്രം ക്ലോഡ് മിഥോസ് കൈകാര്യം ചെയ്യുന്നതിനുള്ള അനുവാദം പരിമിതപ്പെടുത്താനാണ് ആന്ത്രോപിക് തീരുമാനിച്ചിരിക്കുന്നത്. പുതിയ എ.ഐ മോഡല്‍ കൂടി അവതരിച്ചതോടെ, ഐ.ടി ഓഹരികള്‍ വീണ്ടും സമ്മര്‍ദത്തിലാകുമോ എന്നാണ് നിക്ഷേപക ലോകം ഉറ്റുനോക്കുന്നത്.
