സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഗ്രാമിന് 215 രൂപയും പവന് 1,720 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 13,885 രൂപയും പവന് 1,11,080 രൂപയുമായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 175 രൂപ കുറഞ്ഞ് 11,410 രൂപയും 9 കാരറ്റിന് 90 രൂപ കുറഞ്ഞ് 5,730 രൂപയുമാണ്. വെള്ളിവില ഗ്രാമിന് 260 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4,800 ഡോളര്‍ നിലവാരത്തിന് താഴെയാണ് വ്യാപാരം നടക്കുന്നത്. യു.എസ്-ഇറാന്‍ യുദ്ധം തുടങ്ങിയ ശേഷം സ്വര്‍ണത്തില്‍ 10 ശതമാനത്തിലേറെ ഇടിവാണ് രേഖപ്പെടുത്തിയത്. വിപണി വിലക്കൊപ്പം ചുരുങ്ങിയത് 5% നിരക്കില്‍ പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മേല്‍ ഈടാക്കുന്ന ജി.എസ്.ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് (45 രൂപ), അതിന്മേല്‍ ഈടാക്കുന്ന 18 ശതമാനം ജി.എസ്.ടി എന്നിവയും ചേര്‍ത്ത് ഒരു പവന്‍ ആഭരണം വാങ്ങുന്നതിന് 1,14,466 രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടി വരും.
