Untitled design 20250112 193040 0000 2

 

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടത്തിൽ മരിച്ച നാല് പേരെക്കൂടി തിരിച്ചറിഞ്ഞു. ശരീരഭാഗങ്ങൾ ഡി എൻ എ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്. പുതൂർക്കര അരങ്ങത്ത് വീട്ടിൽ ബാബുവിന്റെ മകൻ അഭിജിത്ത് (27), തൃശ്ശൂർ മനക്കൊടി, കൊളാട്ട് വീട്ടിൽ വിജയൻ മകൻ വിഷ്ണു വിനോദ് (35), തൃശ്ശൂർ കോട്ടപ്പുറം ദേശം, പള്ളത്ത് കരുമാലി വീട്ടിൽ മോഹനന്റെ മകൻ ഗിരീഷ് (42), തൃശ്ശൂർ തെക്കുംകര ദേശം, ചോരത്ത് വീട്ടിൽ അയ്യപ്പന്റെ മകൻ സുരേഷ് (50), എന്നിവരുടെ ശരീരഭാഗങ്ങളാണ് ഡി എൻ എ പരിശോധനയിലൂടെ കണ്ടെത്തിയത്.

 

 

മൂന്നാം തവണയും എൽഡിഎഫ് കേരളത്തിൽ അധികാരത്തിൽ വരുമെന്നും ലഭിക്കുന്ന സീറ്റുകളും പ്രവചിച്ച് എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ എൻ എസ് മാധവൻ. 75 സീറ്റുകൾ എൽഡിഎഫ് നേടി വീണ്ടും അധികാരത്തിലെത്തുമെന്നാണ് പ്രവചനം. 65 സീറ്റുകൾ യുഡിഎഫ് നേടിയേക്കുമെന്നും എൻ എസ് മാധവൻ ഇൻസ്റ്റഗ്രാമിലെ കുറിപ്പിൽ വിശദമാക്കുന്നത്.

 

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ രണ്ടാം പ്രതിയായ ഡോ. സംഗീത നമ്പ്യാർ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരായി ജാമ്യമെടുത്തു. അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയും ചെയ്തു. മുൻ‌കൂർ ജാമ്യം നൽകിയതിന് പിന്നാലെയാണ് ഇപ്പോൾ സംഗീത നമ്പ്യാർ നേരിട്ട് ഹാജരാക്കിയിരിക്കുന്നത്. കണ്ണൂർ എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴി രേഖപ്പെടുത്തിയത്.

 

ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രഖ്യാപിച്ച ഹർത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. പോലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും അതിനാൽ കടകൾ പതിവുപോലെ തുറന്നു പ്രവർത്തിക്കുമെന്നും സംഘടന അറിയിച്ചു.

 

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹത്തിന് പങ്കെടുത്ത രാഷ്ട്രീയ നേതാക്കളെ പ്രതിയാക്കണമെന്ന സ്വകാര്യ ഹർജി കോടതി സ്റ്റേ ചെയ്തു. തിരുവനന്തപുരം പോക്സോ കോടതിയാണ് സ്‌റ്റേ ചെയ്തത്. പ്രായപൂർത്തിയായിട്ടില്ലെന്ന കേസിൽ മധ്യപ്രദേശ് പൊലിസിനോട് വിശദീകരണവും കോടതി തേടി. അതേസമയം വിവാഹം കഴിയുമ്പോൾ പെൺകുട്ടിക്ക് 18 വയസ് കഴിഞ്ഞിരുന്നുവെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.

 

 

സംസ്കൃത സർവകലാശാലയിൽ ചട്ടമ്പി സ്വാമിയുടെ ജീവചരിത്ര കാവ്യത്തിന്റെ അച്ചടി, ഔദ്യോഗിക അനുമതിയില്ലാതെ സ്വകാര്യ പ്രസ്സിന് നൽകിയതായി കണ്ടെത്തി. പബ്ലിക്കേഷൻ ഓഫീസർക്കെതിരെ സാമ്പത്തിക ആരോപണങ്ങൾ ഉയർന്നതിനൊപ്പം, പുസ്തക പ്രകാശനത്തിന് ഡമ്മി കോപ്പികൾ ഉപയോഗിച്ചതായും വിവാദമായി. ഔദ്യോഗിക കരാറില്ലാത്തതിനാൽ സർവകലാശാലയുടെ നിയമനടപടികൾ പ്രതിസന്ധിയിലാണ്.

 

ജോസഫ് സ്റ്റാലിനെതിരെയുള്ള ലേഖനത്തിൽ വിശദീകരണവുമായി അജിത് കൊളാടി. കൃത്യമായ ബോധ്യത്തിലാണ് സ്റ്റാലിനെ കൊലപാതകങ്ങളുടെ ചക്രവർത്തി എന്ന് വിശേഷിപ്പിച്ചതെന്ന് അജിത് കൊളാടി പറഞ്ഞു. പാർട്ടി ഓഫീസുകളിൽ സ്റ്റാലിന്റെ ഫോട്ടോ പോലും വയ്ക്കാറില്ല. സ്റ്റാലിൻ നടത്തിയ ജനാധിപത്യ ധ്വംസനങ്ങളെ വിമർശിക്കുകയാണ് ചെയ്തത്. ‘മാൻ ഓഫ് ഗ്രേറ്റ് അച്ചീവ്മെന്റ്സ് ആൻഡ് എ മാൻ ഓഫ് സീരിയസ് മിസ്റ്റേക്സ്’ എന്നതാണ് സിപിഐ നിലപാടെന്നും അജിത് കൊളാടി വ്യക്തമാക്കി.

 

അജിത് കൊളാടിയുടെ ജോസഫ് സ്റ്റാലിനെതിരെയുള്ള ലേഖനത്തിൽ വിശദീകരണവുമായി സിപിഐ രം​ഗത്ത്. അജിത് കൊളാടിയുടേത് പാർട്ടി നിലപാട് ആണെന്നും സ്റ്റാലിൻ്റെ ചിത്രം ഓഫീസുകളിൽ വെക്കാറില്ലെന്നും സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ് പറഞ്ഞു.

 

പറമ്പിൽ കളിച്ചുകൊണ്ടിരുന്ന 15കാരന് പാമ്പുകടിയേറ്റു. വട്ടപ്പാറ കുറ്റിയാണി തെങ്ങുംപണ വീട്ടിൽ ജഗതീഷിന്റെ മകൻ അഭിനവ്(15)നാണ് കടിയേറ്റത്.വീടിനു സമീപത്തെ പറമ്പിൽ ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ പന്ത് എടുക്കുന്നതിനു വേണ്ടി വരമ്പിനു സമീപത്തേക്ക് പോകുമ്പോൾ ആണ് കടിയേറ്റത്. ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

ചക്ക വീണ് പാമ്പ് ചത്തു. തിരുമാറാടി ഒലിയപ്പുറത്താണ് ചക്ക വീണ് മൂർഖൻ പാമ്പ് ചത്തത്. മുറ്റത്തിന് സമീപം നാല് ചക്കകൾ വീണു കിടന്നിരുന്നു. അത് എടുക്കാൻ വീട്ടുകാർ ചെന്നപ്പോൾ ആണ് പാമ്പ് ചത്തു കിടക്കുന്നത് കണ്ടത്.

 

ഒഡീഷയിൽ സൂര്യാതപമേറ്റ് രണ്ട് മരണം. സെൻസസ് ജോലികളിൽ ഏർപ്പെട്ടിരുന്ന അധ്യാപകരാണ് മരിച്ചത്. ബൈദ്യനാഥ് ഹൈസ്കൂളിലെ അധ്യാപകനായ രാജ്കപൂർ ഹെംബ്രാം, ജരദ ഗവൺമെന്റ് ഹൈസ്‌കൂളിലെ അധ്യാപകനായ അനുരാഗ് എക്ക എന്നിവരാണ് മരിച്ചത്.

 

 

മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ദിനേഷ് ത്രിവേദിയെ ബംഗ്ലാദേശിലെ അടുത്ത ഇന്ത്യൻ ഹൈക്കമ്മീഷണറായി കേന്ദ്ര സർക്കാർ നിയമിച്ചു. ബംഗ്ലാദേശുമായുള്ള രാഷ്ട്രീയ-നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് രാഷ്ട്രീയ രംഗത്ത് പരിചയസമ്പന്നനായ നേതാവിനെ നിയമിച്ചത്. പ്രണയ് വർമ്മയ്ക്ക് പകരക്കാരനായാണ് ദിനേഷ് ത്രിവേദി ചുമതലയേൽക്കുന്നത്.

 

 

ആംആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന രാഘവ് ഛദ്ദയുടെ തീരുമാനത്തെക്കുറിച്ച് അദ്ദേഹത്തിന് മാത്രമേ ഉത്തരം നൽകാനാകൂ എന്ന് രാജ്യസഭാ എംപി ബൽബിർ സിങ് സീഷേവാൾ. ഛദ്ദയുടെ നീക്കം വിശ്വാസവഞ്ചനയാണെന്നും പാർട്ടി വിടുന്നതിന് മുൻപ് തന്നെ സമീപിച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. പഞ്ചാബിലെ 60 എംഎൽഎമാർ പാർട്ടി വിടുമെന്ന അഭ്യൂഹങ്ങളും അദ്ദേഹം തള്ളി.

 

ക‍ർണാടകയെ നടുക്കിയ മംഗളൂരു പ്രഷർ കുക്കർ സ്ഫോടന കേസിൽ പ്രതിയെ 10 വർഷം തടവിന് ശിക്ഷിച്ച് ബെംഗളൂരു പ്രത്യേക കോടതി. കുക്കറിലൊളിപ്പിച്ച സ്ഫോടക വസ്തു ഓട്ടോറിക്ഷയിൽ പൊട്ടിത്തെറിച്ച സംഭവത്തിലാണ് പ്രതി മുഹമ്മദ് ഷരീഖിനെ ശിക്ഷിച്ചത്.

 

ക‍ർണാടകയെ നടുക്കിയ മംഗളൂരു പ്രഷർ കുക്കർ സ്ഫോടന കേസിൽ പ്രതിയെ 10 വർഷം തടവിന് ശിക്ഷിച്ച് ബെംഗളൂരു പ്രത്യേക കോടതി. കുക്കറിലൊളിപ്പിച്ച സ്ഫോടക വസ്തു ഓട്ടോറിക്ഷയിൽ പൊട്ടിത്തെറിച്ച സംഭവത്തിലാണ് പ്രതി മുഹമ്മദ് ഷരീഖിനെ ശിക്ഷിച്ചത്.

 

 

തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ സ്വത്ത് വിവരങ്ങൾ സംബന്ധിച്ച് ടിവികെ അധ്യക്ഷൻ വിജയ്ക്കെതിരായ രണ്ടാമത്തെ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. വിജയ്‌യുടെ ഭാര്യ സംഗീതയ്ക്ക് 12.6 കോടി രൂപ വായ്പ നൽകിയതായി സത്യവാങ്മൂലത്തിൽ കാണിച്ചതിനെതിരെ ആയിരുന്നു ഹർജി. സ്ഥാനാർത്ഥികളെ കുറിച്ചുള്ള സമ്പൂർണ വിവരങ്ങൾ അറിയണമെന്ന് കാണിച്ച് പെരമ്പൂരിലെ ഒരു വോട്ടർ ആണ് ഹർജി നൽകിയത്. വിശദമായ ഉത്തരവ് പിന്നീട് നൽകുമെന്ന് കോടതി പറഞ്ഞു.

 

കത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ ലിയോ പതിനാലാമൻ മാർപാപ്പയും ചർച്ച് ഓഫ് ഇംഗ്ലണ്ടിൻ്റെ കാൻ്റർബറി ആർച്ച്ബിഷപ്പായ സാറാ മുല്ലല്ലിയും വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തി. പരസ്പരം സമ്മാനങ്ങൾ കൈമാറിയ ഇരുവരും ഒരുമിച്ച് പ്രാർത്ഥന നടത്തി. ക്രൈസ്തവ സഭാ ചരിത്രത്തിലെ സുവർണ താളുകളിൽ അടയാളപ്പെടുത്തുന്ന അതിപ്രധാനമായ കൂടിക്കാഴ്ചയായിരുന്നു ഇത്. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും ലോകസമാധാനത്തിനും യുദ്ധങ്ങൾ അവസാനിപ്പിക്കാനും ആഹ്വാനം ചെയ്തു.

 

പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ ഇറാന്റെ എണ്ണ വ്യവസായ മേഖല നേരിടുന്നത് കടുത്ത പ്രതിസന്ധികളാണ്. ഇറാനെതിരായ ഉപരോധത്തിന് പിന്നാലെ ഉത്പാദിപ്പിക്കുന്ന ക്രൂഡ് ഓയിൽ കയറ്റുമതി തടസപ്പെട്ട നിലയാണ് ഇറാനിലുള്ളത്. എന്നാൽ കേടുപാടുകളുണ്ടാവുമോയെന്ന ആശങ്കയെ തുടർന്ന് താൽക്കാലികമായി പോലും എണ്ണക്കിണറുകളുടെ പ്രവർത്തനം നിർത്തിവയ്ക്കാനാവാത്ത സ്ഥിതിയും ഇറാൻ നേരിടുന്നുണ്ട്.

 

 

അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ പുരോഗമിക്കുന്നതിനിടെ, മധ്യസ്ഥത വഹിക്കാനുള്ള പാകിസ്ഥാന്റെ പ്രാപ്തിയെ രൂക്ഷമായി വിമർശിച്ച് ഇറാൻ പാർലമെന്റ് അംഗം രംഗത്തെത്തി. പാകിസ്ഥാൻ ഒരിക്കലും നിഷ്പക്ഷമായ നിലപാടല്ല സ്വീകരിക്കുന്നതെന്നും അവർ എപ്പോഴും അമേരിക്കൻ താൽപ്പര്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്നും ഇറാൻ എംപി കുറ്റപ്പെടുത്തി. ഇറാൻ ദേശീയ സുരക്ഷാ-വിദേശനയ കമ്മീഷൻ വക്താവും ദാഷ്തസ്താൻ പ്രതിനിധിയുമായ ഇബ്രാഹിം റെസായിയാണ് എക്‌സിലൂടെ പാകിസ്ഥാനെതിരെ രംഗത്തുവന്നത്

 

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ലക്ഷ്യമിട്ട് മുൻ പ്രധാനമന്ത്രിമാരായ നഫ്‌താലി ബെന്നറ്റും യാർ ലാപിഡും ഒന്നിക്കുന്നു. ഇരുവരുടെയും പാർട്ടികൾ ലയിപ്പിച്ച് ‘ടുഗെദർ’ എന്ന പുതിയ പാർട്ടി രൂപീകരിച്ച് നെതന്യാഹുവിൻ്റെ സഖ്യ സർക്കാരിനെതിരെ മത്സരിക്കാനാണ് തീരുമാനം

 

കൊളംബിയയിൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഖ്യം ഭരണത്തിൽ തുടരാൻ സാധ്യതയെന്ന് പുതിയ സർവേ. ഗുസ്താവോ പെട്രോയുടെ അനുയായിയായ ഇവാൻ സെപെഡ 44.3% പിന്തുണയോടെ മുന്നിലാണ്. പെട്രോയുടെ സാമൂഹിക പരിഷ്കാരങ്ങളും വലതുപക്ഷ വോട്ടുകളിലെ ഭിന്നതയുമാണ് ഇതിന് കാരണമായി വിലയിരുത്തുന്നത്.

 

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *