കേരളത്തിലെ മുസ്ലിം, ക്രിസ്ത്യൻ ഓബിസി സംവരണത്തിനെതിരെ ദേശീയ പിന്നോക്ക കമ്മീഷൻ ചെയർമാൻ ഹൻസ് രാജ് അഹിർ. മതാടിസ്ഥാനത്തിൽ മുസ്ലിം – ക്രിസ്ത്യൻ സമുദായത്തിന് സംവരണം നൽകിയത് രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണെന്ന് ദേശീയ പിന്നോക്ക കമ്മീഷൻ ചെയർമാൻ ആരോപിച്ചു. മതത്തിൻറെ പേരിൽ മുഴുവനായി ഒബിസി സംവരണം നൽകാനാകില്ല. അതേ മതത്തിലെ പിന്നോക്കക്കാരെ കണ്ടെത്തി വേണം ഈ സംവരണം നൽകാനെന്നും ദേശീയ പിന്നോക്ക കമ്മീഷൻ ചെയർമാൻ പറഞ്ഞു.

 

അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമെന്ന അവകാശവാദം കള്ളക്കണക്ക് കൊണ്ടുള്ള കൊട്ടാരം പണിയലും തട്ടിപ്പുമെന്ന് പ്രതിപക്ഷ നേതാവ് വി ഡ‍ി സതീശൻ. എല്‍ ഡി എഫ് പ്രകടനപത്രികയില്‍ പറഞ്ഞിരിക്കുന്ന 4.5 ലക്ഷം പരമ ദരിദ്രരുടെ എണ്ണം 64000 ആയത് എന്ത് ചെപ്പടിവിദ്യയിലൂടെ? സര്‍ക്കാര്‍ ഒഴിവാക്കിയ ഒരു ലക്ഷത്തില്‍ അധികം ആദിവാസി കുടുംബങ്ങളെല്ലാം സുരക്ഷിതരാണോ? അതിദരിദ്രരില്ലാത്ത സംസ്ഥാനമെന്നു പ്രഖ്യാപിച്ചാല്‍ 6 ലക്ഷത്തോളം എ.എ.വൈ കാര്‍ഡ് ഉടമകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സഹായം ഇല്ലാതാകില്ലേയെന്നും സതീശൻ ചോദിച്ചു.

 

കെപിസിസിക്ക് 17 അംഗ കോർ കമ്മിറ്റി നിലവിലൽ വന്നു. ദീപ ദാസ് മുൻഷിയാണ് കൺവീനർ. എകെ ആന്റണിയും ഷാനിമോൾ ഉസ്മാനും സമിതിയിലുണ്ട്. ദില്ലിയിൽ നടന്ന ചർച്ചയിലാണ് തീരുമാനമുണ്ടായത്. സംഘടനാകാര്യങ്ങൾ ക്രോഡീകരിക്കാനായി കോർകമ്മിറ്റി രൂപീകരിക്കാനായിരുന്നു തീരുമാനം. ഇതനുസരിച്ചാണ് 17 അം​ഗ കോർ കമ്മിറ്റി പ്രഖ്യാപിച്ചത്.

 

ശബരിമല ശ്രീകോവിൽ സ്വർണം പൊതിഞ്ഞതിന്റെ രേഖകൾ കണ്ടെടുത്തു. തിരുവനന്തപുരം ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിന്നാണ് രേഖകൾ കണ്ടെത്തിയത്. 1998-99 കാലഘട്ടത്തിൽ വിജയമല്യ ശബരിമല ശ്രീ കോവിൽ സ്വർണം പൊതിഞ്ഞതിന്റെ രേഖകളാണ് ദേവസ്വം ആസ്ഥാനത്ത് നിന്ന് മരാമത്ത് ചീഫ് എൻജിനീയർ ഓഫീസിലെ പഴയ ഫയലുകൾ സൂക്ഷിക്കുന്ന മുറിയിൽ നിന്നും കണ്ടെത്തിയത്. 420 പേജുകളാണ് ഇതിനുള്ളത്. സ്വിറ്റ്സർലൻഡിൽ നിന്ന് 22 കാരറ്റ് സ്വർണം ഇറക്കുമതി ചെയ്ത രേഖകളും ലഭിച്ചിട്ടുണ്ട്. ദേവസം ജീവനക്കാരെ ഉപയോഗിച്ചു നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്.

 

അഞ്ചലിൽ കട്ട അടുക്കിവെച്ചിരുന്ന അട്ടി ഇടിഞ്ഞുവീണു അന്യസംസ്ഥാന തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. പശ്ചിമബംഗാൾ ഹൽദിവാറീ സ്വദേശിയായ ജിയാറുൾ(23) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 5 മണിക്കാണ് സംഭവം. അഞ്ചൽ പാലമുക്കിൽ പ്രവർത്തിക്കുന്ന കട്ട കമ്പനിക്കകത്തു കട്ട അടുക്കിവെച്ചിരിക്കുന്നതിന് തൊട്ട് താഴെ വൃത്തിയാക്കി കൊണ്ടിരിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്.

 

നവംബർ 1 മുതൽ ഉപഭോക്താക്കൾക്ക് ആകർഷണീയമായ ഓഫറുകളുമായി സപ്ലൈകോ. സ്ത്രീ ഉപഭോക്താക്കൾക്ക് സബ്സിഡിയിതര ഉൽപ്പന്നങ്ങൾക്ക് 10% വരെ അധിക വിലക്കുറവ് നൽകും. നിലവിൽ സപ്ലൈകോയിൽ ലഭിക്കുന്ന വിലക്കുറവിന് പുറമേ ആണിത്. നവംബർ ഒന്നു മുതൽ എല്ലാം നിയോജകമണ്ഡലങ്ങളിലും എത്തുന്ന വിധത്തിൽ സഞ്ചരിക്കുന്ന സപ്ലൈകോ സൂപ്പർമാർക്കറ്റുകളും ഒരുക്കിയിട്ടുണ്ട്.

 

പൊലീസിന്റെ കേസന്വേഷണ വിവരങ്ങൾ ഉദ്യോ​ഗസ്ഥർ മാധ്യമങ്ങളോട് പങ്കുവെക്കരുതെന്ന് ഡിജിപി. പ്രതികളുടെ കുറ്റസമ്മതം വെളിപ്പെടുത്തരുതെന്ന നിർദേശവും സർക്കുലറിൽ പറയുന്നു. സർക്കുലർ ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണെന്നാണ് ഡിജിപിയുടെ വിശദീകരണം. ബുധനാഴ്ചയാണ് ഡിജിപി സർക്കുലർ പുറത്തിറക്കിയത്. മുൻപും പൊലീസ് ഉദ്യോ​ഗസ്ഥർ മാധ്യമങ്ങളോട് വിവരങ്ങൾ പങ്കുവെക്കുന്നത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിമാർ വിവിധ സർക്കുലറുകൾ പുറത്തിറക്കിയിട്ടുണ്ട്.

 

സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനായി ഒസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയെ നിയമിച്ചു. നടിയും താരസംഘടന ‘അമ്മ’ ജനറല്‍ സെക്രട്ടറിയുമായ പരമേശ്വരനാണ് വൈസ് ചെയര്‍പേഴ്‌സണ്‍. സി. അജോയ് ആണ് സെക്രട്ടറി.

 

ക്രിപ്റ്റോ കറൻസിയുടെ മറവിൽ കേരളത്തിലേക്ക് നടത്തിയ 300 കോടിയുടെ ഹവാല ഇടപാട് കണ്ടെത്തി. ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം കൊച്ചി യൂണിറ്റ് മലപ്പുറം, കോഴിക്കോട് കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡിലാണ് ഇക്കാര്യം തിരിച്ചറിഞ്ഞത്.മലപ്പുറം സ്വദേശികളായ മുഹമ്മദാലി മാളിയേക്കൽ, റാഷിദ് എന്നിവരാണ് ഹവാല സംഘത്തെ നിയന്ത്രിക്കുന്നതെന്ന് ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം കണ്ടെത്തി.

 

കോട്ടയം വൈക്കത്ത് കാർ കനാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവ ഡോക്ടർക്ക് ദാരുണാന്ത്യം. പാലക്കാട്‌ ഒറ്റപ്പാലം സ്വദേശി അമൽ സൂരജ് ആണ് മരിച്ചത്. അമൽ ഓടിച്ച കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ആയിരുന്നു അമൽ സൂരജ്. ഇന്നലെ കൊട്ടാരക്കരയിൽ നിന്ന് എറണാകുളത്തേക്ക് പോകുന്ന വഴിയിൽ ആണ് അപകടം ഉണ്ടായത്.

 

ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനുളള വെർച്വൽ ക്യൂ ബുക്കിങ് നാളെ വൈകിട്ട് അഞ്ച് മണിക്ക് തുടങ്ങും. sabarimalaonline.org എന്ന വെബ്സൈറ്റ് വഴിയാണ് ദർശനത്തിനുളള സ്ലോട്ട് ബുക്ക് ചെയ്യേണ്ടത്. ഒരു ദിവസം എഴുപതിനായിരം പേർക്കാണ് അവസരം. വണ്ടിപ്പെരിയാർ സത്രം, എരുമേലി, നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ റിയൽ ടൈം ബുക്കിങ് കേന്ദ്രങ്ങളും ഉണ്ടാകും. റിയൽ ടൈം ബുക്കിങ് വഴി ഇരുപതിനായിരം പേരെയാണ് ദർശനത്തിന് അനുവദിക്കുക.

 

യൂത്ത് കോണ്‍ഗ്ര് പ്രാദേശിക നേതാവ് വി.എസ് സുജിത്തിനെ കുന്നംകുളം സ്റ്റേഷനിൽ പൊലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചതിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ. രണ്ടാഴ്ചയ്ക്കം വിശദമായ റിപ്പോര്‍ട്ട് നൽകാൻ കമ്മീഷൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നൽകി. കൈക്കൊണ്ട നടപടികള്‍ കമ്മീഷനെ അറിയിക്കാനാണ് നിര്‍ദ്ദേശം.

 

സാമ്പത്തിക തട്ടിപ്പ് കേസിൽ വ്യവസായി മുഹമ്മദ് ഷർഷാദ് അറസ്റ്റിൽ. മുഹമ്മദ് ഷർഷാദിനെ കൊച്ചി സൗത്ത് പൊലീസ് ചെന്നൈയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. 40 ലക്ഷം രൂപ തട്ടിച്ചു എന്ന കൊച്ചി സ്വദേശികളുടെ പരാതിയിലാണ് പൊലീസ് നടപടി. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും മകനുമെതിരെ ഇയാൾ ആരോപണം ഉന്നയിച്ചിരുന്നു.

 

താമരശ്ശേരി ഫ്രഷ് കട്ട് സമരവുമായി ബന്ധപ്പെട്ട് പ്രദേശത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഫ്രഷ് കട്ട് പ്ലാൻ്റിന് 300 മീറ്റർ ചുറ്റളവിലും, ഫ്രഷ് കട്ടിലേക്കുള്ള റോഡുകളുടെ 50 മീറ്ററിനുള്ളിലും, അമ്പായത്തോട് ജംഗ്ഷനിൽ നൂറു മീറ്ററിനുള്ളിലുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പ്ലാന്റ് തുറക്കുകയാണെങ്കിൽ സമരം തുടങ്ങും എന്ന പ്രദേശവാസികളുടെ പ്രഖ്യാപനത്തെ തുടർന്നാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

 

സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്നതിനും സംഘടിത സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പങ്കാളികളായി രാജ്യ വ്യാപകമായി തട്ടിപ്പ് നടത്തിയവരെ കണ്ടെത്തുന്നതിനുമായി സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷന്‍ സൈ-ഹണ്ടില്‍ 263 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചിയില്‍ നടത്തിയ പരിശോധനയില്‍ തൃക്കാക്കരയിലെ കോളേജ് വിദ്യാര്‍ഥികളടക്കം വന്‍ തട്ടിപ്പ് സംഘമാണ് പോലീസിന്റെ പിടിയിലായിരിക്കുന്നത്.

 

ഏതെങ്കിലും ഒരു കേസിൽ ഹാജരാവുന്ന അഭിഭാഷകരെ അന്വേഷണ ഏജൻസികൾ നേരിട്ട് സമൻസ് അയച്ച് വിളിച്ചു വരുത്തുന്നത് നിയമപരമല്ലെന്ന് സുപ്രീം കോടതി. ഒരു കേസുമായി ബന്ധപ്പെട്ട വ്യവഹാരത്തിൽ ഉൾപ്പെട്ടിരിക്കുന്ന അഭിഭാഷകർക്ക് അതു സംബന്ധിച്ച വിവരങ്ങൾ കക്ഷികളുടെ താൽപര്യ പ്രകാരം വെളിപ്പെടുത്താതിരിക്കാനുള്ള അധികാരമുണ്ടെന്നും കോടതി പറഞ്ഞു. അഭിഭാഷകർക്കുള്ള ഏതൊരു സമൻസും ഒരു മേലുദ്യോഗസ്ഥന്റെ മുൻകൂർ രേഖാമൂലമുള്ള അനുമതി നേടിയിരിക്കണമെന്ന് കോടതി നിർദേശിച്ചു.

 

ബെംഗളൂരു ഉത്തരഹള്ളിയിൽ പ്രണയബന്ധം വിലക്കിയ അമ്മയെ കൊലപ്പെടുത്തിയ പ്രായപൂർത്തിയാകാത്ത മകൾ പിടിയിൽ. പതിനേഴുകാരിയായ മകളും ആൺസുഹൃത്തുമടക്കം അ‍ഞ്ചുപേരാണ് പിടിയിലായത്. പിടിയിലായവരിൽ ഒരു കുട്ടിയുടെ പ്രായം 13 വയസാണ്.

 

ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തെലങ്കാനയിൽ രേവന്ത് റെഡ്ഡി സർക്കാരിന്റെ ഭാഗമായാണ് അസ്ഹർ മന്ത്രിസഭയിലേക്കെത്തിയത്. രാജ്ഭവനിൽ ഗവർണർ ജിഷ്ണു ദേവ് ശർമ സത്യവാചകം ചൊല്ലിക്കൊടുത്തു. രേവന്ത് റെഡ്ഡി മന്ത്രിസഭയിലെ മുസ്ലിം വിഭാഗത്തിൽ നിന്നുള്ള ഏക മന്ത്രിയാണ് അസ്ഹറുദ്ദീൻ. ജൂബിലിഹിൽസ് ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായാണ് കോൺഗ്രസ് സർക്കാരിന്റെ നിർണായക നീക്കം.

 

നരേന്ദ്ര മോദിയുടെ ചിത്രത്തിന് പ്രാമുഖ്യം നൽകുന്ന കവറുമായി എൻഡിഎയുടെ പ്രകടന പത്രിക. കർഷകർക്കുള്ള ധനസഹായം 9000 രൂപയായി ഉയർത്തുമെന്നും സ്ത്രീകൾക്ക് 2 ലക്ഷം രൂപ വരെ സംരംഭത്തിന് ധനസഹായം നൽകുമെന്നും എൻഡിഎ വാഗ്ദാനം ചെയ്യുന്നു. ഒരു കോടി തൊഴിലുകൾ സൃഷ്ടിക്കുമെന്നും പ്രകടന പത്രിക പറയുന്നു. ഇതിനിടെ ഇന്നലെ നടന്ന അക്രമത്തിൽ ജൻസുരാജ് പ്രവർത്തകൻ കൊല്ലപ്പെട്ട സാഹചര്യത്തിൽ സുരക്ഷ ഉറപ്പാക്കാനുള്ള കർശന നിർദേശം തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകി.

 

നിർബന്ധിത സൈനിക സേവനത്തിനെതിരെ പ്രതിഷേധിച്ച് ആയിരക്കണക്കിന് തീവ്ര ഓർത്തഡോക്സ് ജൂത വിഭാ​ഗം ജറുസലേമിൽ റാലി നടത്തി. ഇസ്രായേലിന്റെ നിർബന്ധിത സൈനിക സേവനത്തിൽ നിന്നൊഴിവാക്കാനുള്ള അവകാശം ഉറപ്പുനൽകുന്ന നിയമം നിർമിക്കാത്തതിനെതിരെയാണ് പ്രതിഷേധം നടന്നത്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രധാന വാ​ഗ്ദാനമായിരുന്നു ഈ നിയമം. സമരത്തിനിടെ നേരിയ സംഘർഷമുണ്ടായി.

 

ആണവ പോര്‍മുനയുള്ള അണ്ടര്‍വാട്ടര്‍ ഡ്രോണ്‍ വിജയകരമായി പരീക്ഷിച്ച് റഷ്യ. ഗ്രീക്ക് പുരാവൃത്തത്തിലെ സമുദ്രദേവനായ പൊസൈഡണിന്റെ പേരു നല്‍കിയിരിക്കുന്ന ഈ ആയുധത്തിന് ശത്രുക്കളുടെ റഡാറുകളെ കബളിപ്പിക്കാന്‍ സാധിക്കുമെന്ന് പരീക്ഷണത്തിന്റെ വിജയത്തെക്കുറിച്ച് പ്രഖ്യാപിക്കവേ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിന്‍ പറഞ്ഞു.

 

എഎപി നേതാവ് അരവിന്ദ് കെജ്‌രിവാളിനെതിരേ ഗുരുതര ആരോപണവുമായി ഡല്‍ഹി ബിജെപി. കെജ്‌രിവാള്‍ തന്റെ സ്വകാര്യ ആഡംബരത്തിനായി പഞ്ചാബ് സര്‍ക്കാരിന്റെ വിഭവങ്ങള്‍ ദുരുപയോഗം ചെയ്യുകയാണെന്നാണ് വിമര്‍ശനം. പഞ്ചാബിലെ സൂപ്പര്‍ മുഖ്യമന്ത്രിയാണ് കെജ്‌രിവാള്‍ എന്നും എക്‌സിലെ കുറിപ്പില്‍ ഡല്‍ഹി ബിജെപി ആരോപിക്കുന്നുണ്ട്.

 

ആര്‍എസ്എസിനെതിരേ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. രാജ്യത്ത് ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നതിനാല്‍ ആര്‍എസ്എസിനെ നിരോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്, രാജ്യത്തെ ഭൂരിഭാഗം ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കും കാരണം ബിജെപിയും ആര്‍എസ്എസുമായതിനാല്‍ അതിനെ നിരോധിക്കണം, ഖാര്‍ഗെ പറഞ്ഞു.

 

കൊച്ചിസ്റ്റേഡിയം അഴിമതിക്കേസില്‍ കേരള ക്രിക്കറ്റ് അസോസിയേഷന് (കെസിഎ) തിരിച്ചടി. ഇടക്കൊച്ചി ക്രിക്കറ്റ് സ്‌റ്റേഡിയം പദ്ധതിക്കു പിന്നിലെ അഴിമതി അന്വേഷിക്കാമെന്ന് ഹൈക്കോടതി പറഞ്ഞു. വിജിലന്‍സ് അന്വേഷണത്തിനെതിരേ കെസിഎ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. തൊടുപുഴ ക്രിക്കറ്റ് സ്റ്റേഡിയത്തിന് സ്ഥലംവാങ്ങിയ കേസും അന്വേഷണത്തില്‍ ഉള്‍പ്പെടും.

 

 

മറ്റു നാട്ടുരാജ്യങ്ങളെ ഇന്ത്യയില്‍ ലയിപ്പിച്ചതുപോലെ കശ്മീരിനെ മുഴുവനായും ഇന്ത്യയുമായി ഒന്നിപ്പിക്കാന്‍ സര്‍ദാര്‍ പട്ടേല്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍, അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നെഹ്‌റു അതിന് അനുവദിച്ചില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സര്‍ദാര്‍ വല്ലഭ് ഭായി പട്ടേലിന്റെ നൂറ്റമ്പതാം ജന്മദിനത്തില്‍ സ്റ്റാച്യു ഓഫ് യൂണിറ്റിക്ക് സമീപം നടന്ന രാഷ്ട്രീയ ഏകതാ ദിവസ് പരേഡിന് ശേഷം പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി.

 

ബിഹാർ തിരഞ്ഞെടുപ്പിൽ എൻഡിഎ പുറത്തിറക്കിയ പ്രകടനപത്രികയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാശ്രയത്വമുള്ളതും വികസിതവുമായ ബിഹാറിനായുള്ള കാഴ്ചപ്പാടാണ് പ്രകടനപത്രികയിലുള്ളതെന്ന് മോദി പറഞ്ഞു. കർഷകർ, യുവാക്കൾ, സ്ത്രീകൾ തുടങ്ങി ബിഹാറിലെ ജനങ്ങളുടെ ജീവിതം സുഗമമാക്കാനുള്ള രൂപരേഖയാണ് പ്രകടനപത്രികയിലുള്ളതെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

 

 

വിവിധ സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെ സായുധ പോലീസ് സേനയിലെ അംഗങ്ങള്‍ക്കുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കേന്ദ്രീയ ഗൃഹമന്ത്രി ദക്ഷത പതക്കിന് കേരള പോലീസിലെ നാലുപേരടക്കം 1,466 പേര്‍ അര്‍ഹരായി. സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ ജന്മദിനത്തിലാണ് പുരസ്‌കാരം നല്‍കുന്നത്.

 

ഗാസയിലെ സമാധാന കരാർ ധാരണകൾ നിലനിർത്താനാവശ്യമായ നടപടികൾ തുടരുമെന്ന് ഇസ്രയേൽ സേന അറിയിച്ചു. രണ്ട് ബന്ദികളുടെ മൃതദേഹം കൂടി ലഭിച്ചതായും ഇസ്രയേൽ സ്ഥിരീകരിച്ചു. അമിറം കൂപ്പർ, സഹർ ബറൂച്ച് എന്നിവരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്. 84 കാരനായ അമിറം കൂപ്പറും 25 കാരനായ സഹർ ബറൂച്ചും വീട്ടിൽ നിന്നാണ് ഹമാസ് കസ്റ്റഡിയിലായത്. ഇരുവരും ഹമാസ് കസ്റ്റഡിയിൽ വെച്ച് കൊല്ലപ്പെട്ടെന്നാണ് ഇസ്രയേൽ വാദം.

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *