Untitled design 20250112 193040 0000

 

 

ശബരിമലയിലെ ദ്വാരപാലക ശിൽപ്പ സ്വര്‍ണപ്പാളി വിവാദത്തിൽ സുപ്രധാന വെളിപ്പെടുത്തലുമായി വിജയ് മല്യ നിയോഗിച്ച വിദഗ്ധൻ. 1999ൽ തന്നെ ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളും സ്വര്‍ണം കൊണ്ട് പൊതിഞ്ഞിരുന്നുവെന്ന് വിജയ് മല്യ നിയോഗിച്ച വിദഗ്ധൻ സെന്തിൽ നാഥൻ പറഞ്ഞു. അഞ്ചു കിലോഗ്രാമോളം സ്വർണമാണ് ഇതിനായി ഉപയോഗിച്ചതെന്ന് സെന്തിൽ നാഥൻ വെളിപ്പെടുത്തി. ഉയർന്ന ഗുണനിലവാരമുള്ള 24 ക്യാരറ്റ് സ്വർണമാണ് ഉപയോഗിച്ചത് എന്നും പറഞ്ഞു.

 

ശബരിമല സ്വര്‍ണ്ണപ്പാളി മോഷ്ടിക്കാന്‍ അവസരമൊരുക്കിയ സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും അനാസ്ഥയ്‌ക്കെതിരെ വിശ്വാസികളെ അണിനിരത്തി കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളും അതില്‍ പങ്കുചേരുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.കള്ളന്‍ കപ്പലില്‍ തന്നെയാണെന്ന് ചൂണ്ടിക്കാട്ടിയ സണ്ണി ജോസഫ്, ശബരിമലയിലെ സ്വര്‍ണ്ണം നഷ്ടപ്പെടാനുണ്ടായ സാഹചര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.

 

ശബരിമലയില്‍ നടന്നത് മറ്റൊരു രൂപത്തിലുള്ള സ്വര്‍ണക്കടത്താണെന്നും ഇത്രയും വലിയൊരു കൊള്ള നടന്നിട്ടും മുഖ്യമന്ത്രി മൗനംപാലിക്കുന്നത് എന്തുകൊണ്ടാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. മുഖ്യമന്ത്രി വായ തുറന്നേ മതിയാകുവെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.

 

ശബരിമലയിലെ ദ്വാരപാലകരുടെ വാതിലുകൾ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ സർക്കാരിനും ദേവസ്വം ബോർഡിനുമെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ. ശബരിമലയിൽ നടക്കുന്നത് സർക്കാർ പിന്തുണയോടെയുള്ള കൊള്ളയാണെന്നും ഇതിന് പിന്നിൽ ദേവസ്വം മന്ത്രിയും ബോർഡ് അംഗങ്ങളും ഉൾപ്പെട്ട സംഘമാണെന്നും അദ്ദേഹം ആരോപിച്ചു.

 

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പിഎസ് പ്രശാന്തിനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരൻ. ദൈവത്തിന്‍റെ പണം മോഷ്ടിക്കാൻ മടിയില്ലാത്ത ആളുകൾ ദേവസ്വം ബോർഡിലേക്ക് വരുന്നുണ്ടെന്നും രാഷ്ട്രീയ പ്രതിനിധികളെന്ന പേരിലാണ് കടന്നു വരുന്നതെന്നും ജി സുധാകരൻ ആരോപിച്ചു.സർക്കാരിന്‍റെ പ്രതിച്ഛായ വർദ്ധിപ്പിക്കാനും ജനങ്ങൾക്ക് വിശ്വാസമുള്ളതവുമായ സമഗ്രമായ അന്വേഷണം വേണമെന്നും ജി സുധാകരൻ ആവശ്യപ്പെട്ടു.

 

ശബരിമല സ്വർണപ്പാളി വിവാദത്തിൽ ആരെയും സംരക്ഷിക്കാനോ ആർക്കെങ്കിലും സംരക്ഷണം ഒരുക്കാനോ സിപിഎമ്മില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഹൈക്കോടതി നിർദേശ പ്രകാരം ദേവസ്വം വിജിലൻസ് അന്വേഷണം നടത്തുന്നുണ്ട്. വിവാദം ഒന്നൊഴിയാതെ ഫലപ്രദമായി ഏജൻസി അന്വേഷിക്കണം. കൃത്യമായ അന്വേഷണമാണ് വേണ്ടത്. അതിന് കാലം പ്രശ്നമില്ല. സർക്കാരിന് ഒരു ചില്ലിക്കാശിന്റെ ആവശ്യവുമില്ലെന്നും ഹൈക്കോടതി അംഗീകരിക്കുന്ന എന്ത് അന്വേഷണത്തിനും തയാറാണെന്നും എംവി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.

 

ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട മാനേജ്മെന്റ് ഉയർത്തുന്ന ആശങ്ക രമ്യമായി പരിഹരിക്കുമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം പി. വിഷയത്തിൽ സർക്കാരും ക്രൈസ്തവ മാനേജ്മെന്റുകളും തമ്മിൽ ചർച്ച ആവശ്യമെങ്കിൽ കേരള കോൺഗ്രസ് അതിന് മുൻകൈയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഇത് ക്രൈസ്തവ സഭകളുടെ മാത്രം ആവശ്യമല്ല. എല്ലാവരുടെയും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് ഒമ്പത് വയസ്സുകാരിയുടെ കൈ മുറിച്ച് മാറ്റിയെന്ന പരാതിയിൽ ജില്ലാ മെഡിക്കൽ ഓഫീസർ (ഡി.എം.ഒ.) ചുമതലപ്പെടുത്തിയ സംഘത്തിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു. അതേസമയം, സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി.

 

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ ടിജെഎസ് ജോര്‍ജ് അന്തരിച്ചു. 97 വയസായിരുന്നു. ഇന്ന് വൈകിട്ട് 4.30ഓടെ ബെംഗളൂരുവിലായിരുന്നു അന്ത്യം.രാജ്യം പത്മഭൂഷൻ നൽകി ആദരിച്ച പ്രതിഭയാണ് ടിജെഎസ് ജോര്‍ജ്. മാധ്യമപ്രവര്‍ത്തകൻ, സാഹിത്യക്കാരൻ എന്നീ നിലകളിൽ പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

കൊല്ലത്ത് സ്വകാര്യ ബസ് ജീവനക്കാരന്‍റെ കൊലവിളി. ചാത്തന്നൂർ ഡിപ്പോയിലെ കെ.എസ്.ആർ.സി ബസ് ഡ്രൈവർ രാജേഷിന് നേരേയായിരുന്നു സ്വകാര്യ ബസ് ഡ്രൈവറായ പൂയപ്പള്ളി സ്വദേശി അനന്തുവിന്‍റെ ഭീഷണി. ബസിന്‍റെ സമയ ക്രമത്തെ ചൊല്ലിയുള്ള തർക്കത്തെ തുടര്‍ന്നാണ് സ്വകാര്യ ബസ് ജീവനക്കാരൻ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കുനേരെ വധ ഭീഷണി മുഴക്കിയത്. സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ പൂയപ്പള്ളി പൊലീസ് കേസെടുത്തു.

 

ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ മലയാളത്തിൻ്റെ മഹാനടൻ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുന്ന ചടങ്ങിൽ പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ‘മലയാളം വാനോളം, ലാൽസലാം’ എന്ന് പേരിട്ടിരിക്കുന്ന ചടങ്ങ് ഒക്ടോബർ 4 ശനിയാഴ്ച്ച വൈകുന്നേരം 5ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കും. കേരള മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാരിന് വേണ്ടി മോഹൻലാലിനെ ആദരിക്കും.

 

പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ സുപ്രീം കോടതിയെ സമീപിച്ച് അറസ്റ്റിലായ പരിപാടി സംഘാടകൻ ശ്യാംകാനു മഹന്ത. കേസന്വേഷണം അസം പൊലീസിൽ നിന്ന് സിബിഐക്കോ എൻഐഎക്കോ വിടണമെന്ന് മഹന്ത ആവശ്യപ്പെട്ടു. കൂടാതെ സുബീൻ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം നിരീക്ഷിക്കാനും മേൽനോട്ടം വഹിക്കാനും വിരമിച്ച സുപ്രീം കോടതി ജഡ്ജിയെ നിയമിക്കണമെന്നും ശ്യാംകാനു ഹർജിയിൽ ആവശ്യപ്പെട്ടു. താൻ മാധ്യമ വിചാരണയ്ക്ക് ഇരയാകുന്നുവെന്നും മാധ്യമ വാർത്തകൾ അന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും മഹന്ത കോടതിയിൽ പറഞ്ഞു.

 

ജെഎൻയു, ഹൈദരാബാദ് സർവ്വകലാശാല ഉൾപ്പെടെ സർവ്വകലാശാലകളിൽ ആർഎസ്എസിന്റെ നൂറാം വാർഷികവുമായി ബന്ധപ്പെട്ട് ശാഖകൾ സംഘടിപ്പിച്ചതിനെതിരെ എസ്എഫ്ഐ കേന്ദ്രകമ്മറ്റി. പൊതു സർവകലാശാലകളിൽ വർഗീയ പരിപാടികൾ അംഗീകരിക്കാനാകില്ലെന്ന് എസ്എഫ്ഐ വ്യക്തമാക്കി.രാജ്യത്തെ അക്കാദമിക്ക് മേഖലകളെ കാവിവൽക്കരിക്കാനുള്ള നടപടികൾക്കെതിരെ വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെ ഒന്നിക്കണമെന്നും എസ്എഫ്ഐ വ്യക്തമാക്കി.

 

 

പാക് അധീന കശ്മീരിലെ പ്രതിഷേധങ്ങളിലും സംഘര്‍ഷങ്ങളിലും പ്രതികരണവുമായി വിദേശകാര്യ മന്ത്രാലയം. പാകിസ്ഥാന്‍റെ അടിച്ചമർത്തൽ നയത്തിനെതിരെയുള്ള സ്വാഭാവിക പ്രതികരണമാണെന്ന് കേന്ദ്ര വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാൽ വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കി.കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾക്ക് പാക്കിസ്ഥാൻ ഉത്തരവാദിയാണ്. ഇതിന് പാക്കിസ്ഥാൻ മറുപടി പറയണമെന്നും രണ്‍ധീര്‍ ജയ്സ്വാൽ വ്യക്തമാക്കി.

 

കിഡ്നി തകരാറുമൂലം മധ്യപ്രദേശിലും രാജസ്ഥാനിലും 11കുട്ടികൾ മരിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി സംസ്ഥാന ആരോഗ്യവകുപ്പുകൾ. കുട്ടികളുടെ മരണകാരണം ചുമയ്ക്ക് നൽകിയ കഫ് സിറപ്പ് ആണെന്ന ആരോപണത്തിലാണ് പരിശോധന നടക്കുന്നത്. കഫ് സിറപ്പുകളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. എന്നാൽ രാജസ്ഥാനിലെ സർക്കാർ ആശുപത്രികളിൽ സൗജന്യമായി നൽകുന്ന കഫ് സിറപ്പ് അല്ല കുട്ടികളുടെ മരണത്തിനിടയാക്കിയത് എന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

 

ആൾക്കൂട്ട ദുരന്തത്തിന് പിന്നാലെ കരൂരിലേക്ക് പോകാൻ ടിവികെ അധ്യക്ഷൻ വിജയ്. കരൂരിലേക്ക് ഉടൻ പോകുമെന്ന് പാർട്ടി നേതാക്കളെ അറിയിച്ചതായാണ് വിവരം. കരൂരിൽ മുന്നൊരുക്കങ്ങൾ നടത്താൻ നേതാക്കൾക്ക് നിർദേശം നൽകി. പാർട്ടി പ്രവർത്തങ്ങൾക്ക് 20 അംഗ സംഘത്തെയാണ് വിജയ് നിയോ​ഗിച്ചിരിക്കുന്നത്. ബുസി ആനന്ദ് ഉൾപ്പടെ ഉള്ള നേതാക്കൾ ഒളിവിൽ ആയതിനാൽ ആണ് പുതിയ സംഘത്തെ സജ്ജമാക്കിയിരിക്കുന്നത്.

 

കരൂർ ദുരന്തം മനുഷ്യനിർമ്മിതമെന്ന് മദ്രാസ് ഹൈക്കോടതി. സംഭവത്തിൽ ടിവികെ നേതാവും നടനുമായി വിജയ്ക്കെതിരേ… രൂക്ഷവിമർശനവും കോടതി നടത്തി. രണ്ടുപേരെ മാത്രമേ സംഭവത്തിൽ അറസ്റ്റ് ചെയ്തിട്ടുള്ളൂ. ആരാണ് ഉത്തരവാദി? നേതാവായ വിജയ് അപ്രത്യക്ഷനായി. ജനങ്ങളെ സഹായിക്കാൻ ആരും ഉണ്ടായില്ലെന്നും ഹൈക്കോടതി വിമർശിച്ചു.

 

ഛത്തീസ്​ഗഡിൽ 103 മാവോയിസ്റ്റുകൾ കീഴടങ്ങി. തലയ്ക്ക് സർക്കാർ വിലയിട്ട 49 പേരുൾപ്പടെയാണ് ബീജാപ്പൂരിൽ ആയുധം വെച്ച് കീഴടങ്ങിയത്. ഇതിൽ 23 പേർ സ്ത്രീകളാണ്. സിപിഐ മാവോയിസ്റ്റിന്റെ ദണ്ഡകാരണ്യ മേഖല ചുമതലയുള്ളവരും വിവിധ പോഷക സംഘടനകളുടെ ചുമതലയുള്ള നേതാക്കളും കീഴടങ്ങിയവരിൽ ഉൾപ്പെടുമെന്ന് ഛത്തീസ്​ഗഡ് പൊലീസ് അറിയിച്ചു.

 

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ ആക്രമണത്തില്‍ പക്കിസ്ഥാന്‍റെ 10 യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടുവെന്ന് വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എ.പി സിങ്‌. പാക്കിസ്ഥാന്‍റെ അഞ്ച് എഫ് 16 ഉൾപ്പെടെയാണ് ഇന്ത്യൻ സൈന്യം തകത്തതെന്ന് വ്യോമസേന മേധാവി പറഞ്ഞു. 93-ാമത് വ്യോമസേന ദിനാഘോഷത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

പാകിസ്ഥാൻ നിർമ്മിത ഗ്രനേഡുമായി പഞ്ചാബ് സ്വദേശി പിടിയിൽ. തരൺ സ്വദേശി രവീന്ദർ സിംഗിനെയാണ് അമൃത്സർ പൊലീസ് പിടികൂടിയത്. ഇയാളുടെ പക്കൽ നിന്ന് രണ്ട് ഹാൻ്ഡ് ഗ്രനേഡുകളും പൊലീസ് കണ്ടെടുത്തു. ഇവ പാകിസ്ഥാൻ ഗ്രനേഡുകളാണെന്നും പാക്കിസ്ഥാനിൽ നിന്ന് അതിർത്തി കടന്ന് എത്തിച്ചവയാണെന്നും പൊലീസ് വ്യക്തമാക്കി.

 

പാക്കിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യൻ കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി രംഗത്ത്. ബീക്കാനെറിലെ സൈനികരെ അഭിസംബോധന ചെയ്ത ജനറൽ ദ്വിവേദി, ഭീകരതയെ സഹായിക്കുന്ന പാക്കിസ്ഥാന്റെ നിലപാടിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചു. ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യ കാട്ടിയ സംയമനം അടുത്ത തവണ ആവർത്തിക്കണമെന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.പാകിസ്ഥാൻ ഭീകരതയെ സഹായിക്കുന്നത് ഉടൻ അവസാനിപ്പിക്കണമെന്നും ജനറൽ ദ്വിവേദി ആവശ്യപ്പെട്ടു. അല്ലെങ്കിൽ ഭൂപടം തന്നെ മാറ്റേണ്ടി വരുമെന്ന താക്കീതും കരസേന മേധാവി നൽകി.

 

ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ച് ഗാസയിൽ സമാധാനം കൊണ്ടുവരുന്നതിന് യു.എസ് പ്രസിഡന്‍റ… ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച സമാധാന പദ്ധതി സംബന്ധിച്ച നിലപാടിൽ മലക്കംമറിഞ്ഞ് പാകിസ്താൻ. നേരത്തെ ട്രംപിന്‍റെ ഇരുപതിന നിർദേശത്തെ പിന്താങ്ങിയ പാകിസ്താൻ ഇപ്പോൾ അതിൽനിന്ന് പിൻവാങ്ങിയതായാണ് റിപ്പോർട്ട്.

 

തമിഴ്‌നാട് പോലീസിനെ കുഴക്കി വ്യാജ ബോംബ് ഭീഷണികള്‍. ഒരാഴ്ചയ്ക്കിടെ മാത്രം 35-ഓളം വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങളാണ് പോലീസിന് ലഭിച്ചത്. ഭീഷണി സന്ദേശങ്ങള്‍ കിട്ടിയതിന് പിന്നാലെ വിശദമായ പരിശോധന നടത്തി ഇവയെല്ലാം വ്യാജമാണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, വ്യാജസന്ദേശത്തിന് പിന്നിലുള്ളവരെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *