ആഗോള തലത്തിൽ വിവിധ ഉത്പന്നങ്ങൾക്ക് അമേരിക്ക പുതിയതായി പ്രഖ്യാപിച്ച പകര തീരുവകകൾ പ്രാബല്യത്തിൽ വന്നു. 10 ശതമാനം മുതലാണ് പകര തീരുവ അധികമായി ചുമത്തിയിട്ടുള്ളത്. ഇന്ത്യയടക്കം 86 രാജ്യങ്ങൾക്കെതിരെയാണ് അമേരിക്ക പകര തീരുവകൾ പ്രഖ്യാപിച്ചത്. 11 മുതൽ 84 ശതമാനം വരെ പകര തീരുവ മിക്ക രാജ്യങ്ങളും നേരിടുമ്പോൾ ചൈനയിൽ 104 ശതമാനം ആണ് പകര തീരുവ. നേരത്തെ 20 ശതമാനമായിരുന്ന തീരുവ 34 ശതമാനമായാണ് അമേരിക്ക ഉയർത്തിയത്. എന്നാൽ തീരുവ പ്രാബല്യത്തിൽ വരുന്നതിന് തൊട്ടുമുൻപായി ട്രംപ് ഇത് 50 ശതമാനമായി ഉയർത്തുകയായിരുന്നു. ഏറ്റവുമധികം പകര തീരുവ അമേരിക്ക ചുമത്തിയിട്ടുള്ളത് ചൈനയ്ക്കാണ്. രണ്ടാം സ്ഥാനത്തുള്ളത് ആഫ്രിക്കൻ രാജ്യമായ ലെസോത്തോ ആണ്. 50 ശതമാനമാണ് ലെസോത്തോയ്ക്ക് പകര തീരുവ ചുമത്തിയിട്ടുള്ളത്. മൂന്നാം സ്ഥാനത്ത് 49 ശതമാനം തീരുവ വർധനവോടെ കംബോഡിയ ആണുള്ളത്.
അമേരിക്ക പുതിയതായി പ്രഖ്യാപിച്ച പകര തീരുവകകൾ പ്രാബല്യത്തിൽ വന്നു
