ഷറഫുദ്ദീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷറഫുദ്ദീന്‍ നിര്‍മ്മിക്കുന്ന ചിത്രം ‘പെറ്റ് ഡിറ്റക്ടീവ്’ റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ ‘തരളിത യാമം’എന്ന പുതിയ ഗാനം പുറത്ത് വന്നിരിക്കുകയാണ്. അതീവ രസകരമായി ഒരുക്കിയ ഈ ഗാനത്തിന് വരികള്‍ രചിച്ചത് നടനും ഗാനരചയിതാവുമായ ശബരീഷ് വര്‍മ്മയാണ്. സുരൂര്‍ മുസ്തഫയും ശ്രുതി ശിവദാസും ചേര്‍ന്ന് ആലപിച്ച ഈ ഗാനത്തിന് ഈണം പകര്‍ന്നത് രാജേഷ് മുരുകേശനാണ്. ഛായാഗ്രഹകന്‍ ആനന്ദ് സി ചന്ദ്രന്‍ ആണ് ഈ ഗാനം സംവിധാനം ചെയ്തിരിക്കുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്. ഒരു പക്കാ ഫണ്‍ ഫാമിലി കോമഡി എന്റര്‍ടെയിനര്‍ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത് ഗോകുലം ഗോപാലന്‍ നേതൃത്വം നല്‍കുന്ന ശ്രീ ഗോകുലം മൂവീസ്. ഷറഫുദ്ദീന്‍, അനുപമ പരമേശ്വരന്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന ചിത്രം സംവിധാനം ചെയ്തത് പ്രനീഷ് വിജയനാണ്. സംവിധായകന്‍ പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേര്‍ന്നാണ് ചിത്രം രചിച്ചത്.
‘പെറ്റ് ഡിറ്റക്ടീവ്’ ചിത്രത്തിലെ പുതിയ ഗാനം പുറത്ത്
