അര്ജുന് അശോകന്, ബാലു വര്‍ഗീസ്, അനശ്വര രാജന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മഹേഷ് മധു സംവിധാനം ചെയ്ത ‘എന്ന് സ്വന്തം പുണ്യാളന്’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്ത്. ‘കിനാവിന് വരി’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചത് കപില്‍ കപിലന്, സാം സി എസ് എന്നിവര്‍ ചേര്‍ന്നാണ്. സാം സി എസ് തന്നെയാണ് ഗാനത്തിന് സംഗീതം പകര്‍ന്നതും. യദു കൃഷ്ണന് ആണ് ഗാനത്തിന് പശ്ചാത്തല ശബ്ദം നല്‍കിയിരിക്കുന്നത്. സെന്‍സര്‍ പൂര്‍ത്തിയായപ്പോള്‍ ക്ലീന്‍ ‘യു’ സര്‍ട്ടിഫിക്കറ്റ് നേടിയ ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫന്‍ കേരളത്തില്‍ വിതരണം ചെയ്യും. 2025 ജനുവരി 10ന് ചിത്രം തിയറ്ററുകളില്‍ എത്തും. മലയാളത്തിലും തമിഴിലുമായാണ് റിലീസ്. രഞ്ജി പണിക്കര്‍, ബൈജു, അല്‍ത്താഫ്, അഷ്റഫ്, മീനാ രാജ് പള്ളുരുത്തി, വിനീത് വിശ്വം, സിനോജ് വര്‍ഗീസ്, സുര്‍ജിത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചത് സാംജി എം ആന്റണിയാണ്.
‘എന്ന് സ്വന്തം പുണ്യാളന്’ ചിത്രത്തിലെ പുതിയ ഗാനം
