ബോളിവുഡിനെ ഇളക്കി മറിച്ച് ഹിമേഷ് രേഷാമിയയുടെ ‘ബഡാസ് രവി കുമാര്‍’ ട്രെയിലര്‍. ഇന്ത്യയിലെ വയലന്‍സ് സിനിമകളുടെ തലത്തൊട്ടപ്പന്മാരായ അനിമലിനും മാര്‍ക്കോയ്ക്കും വെല്ലുവിളി ഉയര്‍ത്തിയാണ് രേഷാമിയ ‘രവി കുമാറു’മായി എത്തുന്നത്. വയലന്‍സിന്റെ അതിപ്രസരമാണ് ട്രെയിലറില്‍ നിറയെ. 1980കളിലെ ബോളിവുഡ് ആണ് കഥാ പശ്ചാത്തലം. 2014ല്‍ ആനന്ദ് മഹാദേവന് സംവിധാനം ചെയ്ത ദ് എക്സ്പോസ് എന്ന സിനിമയുടെ അതേ യൂണിവേഴ്സില് മറ്റൊരു കഥ പറയുകയാണ് ബഡാസ് രവികുമാര്‍. എക്സ്പോസ് സിനിമയിലെ അതേ കഥാപാത്രമായാണ് ഹിമേഷ് രേഷാമിയ ഈ സിനിമയിലെത്തുന്നത്. കയ്ത്ത് ഗോംസ് ആണ് സംവിധാനം. തിരക്കഥയും നിര്‍മാണവും രേഷാമിയ തന്നെ. ഇതിനു പുറമെ സംഗീതവും പശ്ചാത്തല സംഗീതവും കക്ഷി തന്നെയാണ്. പ്രഭുദേവ, കിര്‍തി കുല്‍ഹരി, സണ്ണി ലിയോണി, സഞ്ജയ് മിശ്ര, ജോണി ലിവല്‍, അനില്‍ ജോര്‍ജ്, രാജേഷ് ശര്‍മ, പ്രശാന്ത് നാരായണന്, സൗരഭ് സച്ച്ദേവ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
‘ബഡാസ് രവി കുമാര്‍’ ട്രെയിലര്‍ എത്തി
