97.1 കോടി കടന്ന് കുതിച്ച് രാജ്യത്തെ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണം. ജൂണ്‍ അവസാനം 96.96 കോടിയായിരുന്ന ഇന്റര്‍നെറ്റ് വരിക്കാരുടെ എണ്ണം സെപ്റ്റംബര്‍ അവസാനത്തോടെ 97.15 കോടിയായി ഉയര്‍ന്നതായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 0.20 ശതമാനമാണ് ത്രൈമാസിക വളര്‍ച്ചനിരക്ക്. വയര്‍ലെസ് സേവനത്തിന് വിവിധ മൊബൈല്‍ സേവനദാതാക്കളുടെ ആളൊന്നിനുള്ള ശരാശരി പ്രതിമാസ വരുമാനം ഈ കാലയളവില്‍ 157.45 രൂപയില്‍നിന്ന് 9.60 ശതമാനം ഉയര്‍ന്ന് 172.57 രൂപയായി. ട്രായ് ഡേറ്റ പ്രകാരം, വാര്‍ഷിക അടിസ്ഥാനത്തില്‍, മൊബൈല്‍ സേവനദാതാക്കളുടെ പ്രതിമാസ എ.ആര്.പി.യുവില്‍ 15.31 ശതമാനം വര്‍ധന രേഖപ്പെടുത്തി. 2024 സെപ്റ്റംബറിലെ കണക്കനുസരിച്ച് പ്രീ പെയ്ഡ് വിഭാഗത്തില്‍ പ്രതിമാസ എ.ആര്.പി.യു 171 രൂപയും പോസ്റ്റ്പെയ്ഡ് വിഭാഗത്തിന് 190.67 രൂപയുമാണ്. ഇന്റര്‍നെറ്റ് ഉപയോഗം ഇങ്ങനെ – വയേഡ് ഇന്റര്‍നെറ്റ് -4.36 കോടി, വയര്‍ലെസ് ഇന്റര്‍നെറ്റ് -92.78 കോടി, ബ്രോഡ്ബാന്‍ഡ് -94.4 കോടി, വയര്‍ലൈന്‍ ഇന്റര്‍നെറ്റ് -3.6 കോടി.
97.1 കോടി കടന്ന് രാജ്യത്തെ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍!
