ദേശീയ അവാര്‍ഡ് ജേതാവ് മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലര്‍ ‘ദായ്റ’യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. സെപ്റ്റംബര്‍ 18-ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തില്‍ കരീന കപൂര്‍ ഖാനും പൃഥ്വിരാജ് സുകുമാരനും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യഥാര്‍ഥ സംഭവങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ചിത്രമാണ് ‘ദായ്റ’. യാഷ് കെസ്വാനി, സീമ അഗര്‍വാള്‍, മേഘ്‌ന ഗുല്‍സാര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജംഗിള്‍ പിക്‌ചേഴ്സും പെന്‍ സ്റ്റുഡിയോസും ആദ്യമായി കൈകോര്‍ക്കുന്ന ചിത്രമാണിത്. വിതരണം പെന്‍ മരുധര്‍. ‘തല്‍വാര്‍’, ‘റാസി’ എന്നീ നിരൂപക- വാണിജ്യ വിജയങ്ങള്‍ക്ക് ശേഷം മേഘ്‌ന ഗുല്‍സാര്‍ ജംഗിള്‍ പിക്‌ചേഴ്സിനൊപ്പം ഒരുക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് ‘ദായ്റ’. പോലീസ് ബാരിക്കേഡിന്റെ ഇരുവശങ്ങളിലായി നില്‍ക്കുന്ന രണ്ട് പ്രധാന കഥാപാത്രങ്ങളെയാണ് പുതിയ പോസ്റ്ററില്‍ കാണുന്നത്.
ക്രൈം ത്രില്ലര്‍ ‘ദായ്റ’യുടെ പുതിയ പോസ്റ്റര്‍
