കെ എസ് ആർടിസിയിൽ ശമ്പളം രണ്ടു ഗഡുക്കളായി നൽകാമെന്ന് പുതിയ സർക്കുലർ. നൽകാവുന്ന പരമാവധി തുക അഞ്ചാം തീയതിക്കു മുൻപും ബാക്കി സർക്കാർ സഹായം ലഭിച്ച ശേഷവുമായിരിക്കും എന്നാണ് സർക്കുലറിൽ പറഞ്ഞിട്ടുള്ളത്. ഇങ്ങനെ വേണ്ട സർക്കാർ സഹായം ലഭിച്ച ശേഷം മതിയെന്നുള്ളവർ 25 നു മുൻപ് ഡിപ്പോകളിൽ സമ്മതപത്രം നൽകണമെന്നും യൂണീറ്റ് മേധാവികൾക്ക് അയച്ച സർക്കുലറിൽ പറയുന്നു.
ധനവകുപ്പ് സഹായമായ 50 കോടി മിക്ക മാസങ്ങളിലും പത്താം തീയതി കഴിഞ്ഞാണ് കെ എസ് ആർ ടി സി ക്കു ലഭിക്കുന്നത്. 5 നു മുൻപ് ശമ്പളം നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുള്ളതിനാൽ ഗഡു വിതരണമല്ലാതെ മറ്റു മാർഗമില്ലെന്നാണ് മാനേജ്മെമെൻറിന്റെ വാദം.
ഈ തീരുമാനത്തിൽ കടുത്ത എതിർപ്പുമായി യൂണിയനുകൾ . സംസ്ഥാന വ്യാപകമായി എല്ലാ ഡിപ്പോകളിലും പ്രതിഷേധിക്കും.
