ബിജെപി ഹരിയാന സംസ്ഥാന അധ്യക്ഷനും കുരുക്ഷേത്ര എംപിയുമായ നായബ് സിംഗ് സൈനി ഹരിയാനയുടെ പുതിയ മുഖ്യമന്ത്രി. പിന്നാക്ക വിഭാഗത്തില് നിന്നുയര്ന്നുവന്ന നേതാവാണ് നായബ് സൈനി. 2014ല് നാരായണ്ഗഡില് നിന്ന് എംഎല്എ ആയ നായബ് സൈനി, 2016ല് ഹരിയാനയില് മന്ത്രിയായി. തുടർന്ന് 2019 ല് കുരുക്ഷേത്രയില് നിന്ന് എംപിയുമായി. ഇന്ന് വൈകീട്ട് തന്നെ നായബ് സൈനിയുടെ സത്യപ്രതിജ്ഞയുണ്ടാകുമെന്നാണ് വിവരം. ഹരിയാനയില് ജെജെപി (ജൻനായക് ജനത പാര്ട്ടി)- ബിജെപി സഖ്യം തകര്ന്നതിന് പിന്നാലെയാണ് മനോഹര് ലാല് ഖട്ടാര് മുഖ്യമന്ത്രി സ്ഥാനം രാജി വച്ചത്. മനോഹർ ലാല് ഖട്ടാർ കർണാലില് നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചേക്കുമെന്നും സൂചനയുണ്ട്.
നായബ് സിംഗ് സൈനി ഹരിയാനയുടെ പുതിയ മുഖ്യമന്ത്രി
