ദേശീയ നിയമ കമ്മീഷൻ, പൊതുമുതൽ നശിപ്പിക്കൽ കേസിലെ പ്രതികളുടെ ജാമ്യവ്യവസ്ഥ കർശനമാക്കുന്നു.ഇനി മുതൽ ജാമ്യം ലഭിക്കാനായി നശിപ്പിച്ച മുതലിന് തുല്യമായ ജാമ്യതുക കെട്ടിവെക്കണം . ഇതുൾപ്പെടുത്തിയുള്ള നിയമഭേദഗതി തീരുമാനിക്കുന്നത് കേന്ദ്ര സർക്കാർ ആണ് . സുപ്രീം കോടതി നിർദ്ദേശങ്ങളുടെയും, ഹൈക്കോടതി വിധികളുടെയും പശ്ചാത്തലത്തിലാണ് നിയമകമ്മീഷൻ ശുപാർശകൾ സമര്പ്പിച്ചത്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോ സംഘടനയോ ആഹ്വാനം ചെയ്ത് പ്രതിഷേധത്തിനിടെ പൊതുമുതൽ നശിപ്പിച്ചാൽ ഭാരവാഹികളെ പ്രതികളാക്കും. കേസുകളിൽ അറസ്റ്റിലാകുന്നവർക്ക് ജാമ്യം ലഭിക്കുന്നതിനും കർശനനിർദ്ദേശങ്ങളുണ്ട്. വില നിശ്ചയിക്കാൻ കഴിയാത്ത വസ്തുവിന് കോടതി പറയുന്ന തുക കെട്ടി വയ്ക്കേണ്ടിവരും. കേരളത്തിലടക്കം മുൻകാല ഹൈക്കോടതിവിധികളുടെ അടിസ്ഥാനത്തിൽ കർശനവ്യവസ്ഥകളുണ്ട്. പല സംസ്ഥാനങ്ങളിലും പൊതുമുതൽ നശിപ്പിക്കുന്നതിന് എതിരെ കർശനനടപടി സ്വീകരിക്കാത്തത്തിനാലാണ് നിയമകമ്മീഷൻ ശുപാർശ നൽകിയത്.
ദേശീയ നിയമ കമ്മീഷൻ, പൊതുമുതൽ നശിപ്പിക്കൽ കേസിലെ പ്രതികളുടെ ജാമ്യവ്യവസ്ഥ കർശനമാക്കുന്നു
