കേരളത്തിലെ ചില സാംസ്കാരിക പ്രവർത്തകർ വർഗീയതയോട് ചേരുന്നതിൽ അഭിമാനം കൊള്ളുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അയോധ്യ ക്ഷേത്ര പ്രാണ പ്രതിഷ്ഠയുമായി സംബന്ധിച്ച് സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ദേശാഭിമാനി സാഹിത്യ പുരസ്കാര ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു അദ്ദേഹം. ബാബറി മസ്ജിദ് തകര്‍ത്തത് ഹിന്ദുത്വ വര്‍ഗീയവാദികളാണ് എന്നത് എല്ലാവർക്കും അറിവുള്ള കാര്യമാണ്. അധികാരികളും പുരോഹിതന്മാരും ഒന്നിച്ചാൽ അതിന്റെ ഫലം ദുരന്തം ആയിരിക്കുമെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പിലാക്കില്ല, ഇപ്പോഴും ആ തീരുമാനത്തിൽ മാറ്റമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിലെ ചില സാംസ്കാരിക പ്രവർത്തകർ വർഗീയതയോട് ചേരുന്നതിൽ അഭിമാനം കൊള്ളുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
