സംവിധായകന്‍ രഞ്ജിത്തിനെതിരായി വെളിപ്പെടുത്തല്‍ നടത്തിയ ബംഗാളി നടി നേരത്തെ നിശ്ചയിച്ച പരിപാടിയില്‍ പങ്കെടുക്കാനായി കൊച്ചിയിലേക്ക് എത്തില്ലെന്ന് അറിയിച്ചു. പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ ക്ഷമ ചോദിക്കുന്നതായി അവര്‍ സമൂഹമാധ്യമത്തിൽ കുറിച്ചു. മലയാള സിനിമമേഖലയുമായി ബന്ധപ്പെട്ട് ഒരിക്കലും വെളിപ്പെടില്ലെന്ന് കരുതിയ സംഭവം 15 വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തുവരികയും മീ ടൂ മൂവ്‌മെന്റിന്റെ പ്രധാനഭാഗമായി താന്‍ മാറുകയും ചെയ്‌തെന്ന് അവര്‍ അഭിപ്രായപ്പെട്ടു. സംഭവത്തിന് ശേഷം ഒരേകാര്യം ഒരുപാട് തവണ വിശദീകരിച്ച് മടുത്തു. തനിക്ക് ഒരു ഇടവേള അനിവാര്യമാണ്. അതിന്റെ യാത്രയിലായതിനാലാണ് കേരളത്തില്‍ എത്താന്‍ സാധിക്കാത്തതെന്നും അവര്‍ വ്യക്തമാക്കി.