പത്തനംതിട്ട എസ്പി സുജിത് ദാസും പി.വി അന്‍വര്‍ എംഎല്‍എയും തമ്മിലുള്ള ഫോണ്‍വിളി വിവാദത്തില്‍ സര്‍ക്കാര്‍ എസ്പിക്കെതിരെ നടപടിയെടുത്തേക്കും. സുജിത് ദാസിനെ എസ് പി സ്ഥാനത്തുനിന്ന് മാറ്റും പക്ഷെ പകരം ചുമതല നല്‍കില്ല. അതേസമയം, എഡിജിപി എം.ആര്.അജിത് കുമാറിനെതിരായ വെളിപ്പെടുത്തലുകളില്‍ അന്വേഷണം ഇല്ല. സർവീസിൽ ഉള്ള കാലം മുഴുവൻ പി.വി അൻവർ എംഎൽഎയോട് കടപ്പെട്ടവൻ ആയിരിക്കുമെന്നും, ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കും എതിരെ ഗുരുതര ആരോപണങ്ങളും സുജിത്ത് ദാസിന്റെ ഫോൺ സംഭാഷണത്തിൽ ഉണ്ടായിരുന്നു. ഇത് വിവാദമായതോടെ ഇന്നലെ വൈകിട്ട് എംആർ അജിത് കുമാർ മുഖ്യമന്ത്രിയെ നേരിൽ കണ്ട് കാര്യങ്ങൾ വിശദീകരിച്ചിരുന്നു.
എസ്പിക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്തേക്കും
