എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ ഗുരുതര ആരോപണവുമായി പിവി അന്‍വര്‍ എംഎല്‍എ. നൊട്ടോറിയസ് ക്രിമിനലാണ് അദ്ദേഹം. എം ആർ അജിത് കുമാർ ആളുകളെ കൊല്ലിച്ചിട്ടുണ്ട്. അധോലോക ഭീകരന് ദാവൂദ് ഇബ്രാഹിമിനെ അദ്ദേഹം മാതൃകയാക്കുന്നു. അജിത്ത് കുമാറിന്റെ ഭാര്യക്ക് സ്ത്രീയെന്ന പരിഗണന നൽകി ഇപ്പോൾ വിടുന്നുവെന്നും ആവശ്യം വരികയാണെങ്കിൽ ചില കാര്യങ്ങൾ പറയാമെന്നും അന്‍വര്‍ പറഞ്ഞു. അതോടൊപ്പം കസ്റ്റംസിൽ ഉള്ള ഉദ്യോഗസ്ഥർ കടത്തുകാരെ കടത്തി വിടും. എന്നിട്ട് പൊലീസിന് വിവരം നൽകും, പിടിക്കുന്നതിൽ നിന്ന് സ്വർണം കവരും ഇതാണ് രീതിയെന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ മുഖ്യമന്ത്രിക്ക് 29 വകുപ്പുകളുണ്ട്. പൊളിറ്റിക്കൽ സെക്രട്ടറിയെയും ,എഡിജിപിയെയും വിശ്വസിച്ചാണ് മുഖ്യമന്ത്രി ചുമതലകൾ ഏൽപ്പിച്ചത് അവര്‍ അത് കൃത്യമായി ചെയ്തില്ലെന്നും പിവി അന്‍വര്‍ കൂട്ടിച്ചേർത്തു.
എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ ആരോപണവുമായി പിവി അന്‍വര്‍ എംഎല്‍എ
