പലസ്തീൻ ജനതയെയും നാടിനെയും ഇല്ലായ്മ ചെയ്യാനാണ് ശ്രമം നടക്കുന്നതെന്നും എന്നാൽ ഏതെങ്കിലും പക്ഷം ചേരേണ്ട സമയമല്ല ഇതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കുരുതി അവസാനിപ്പിക്കാനുള്ള നീക്കങ്ങളാണ് വേണ്ടത്. മനുഷ്യത്വ രഹിതമായ മനുഷ്യക്കുരുതി ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങൾ കുത്തക താല്പര്യങ്ങൾ സംരക്ഷിക്കുകയാണെന്ന വിമർശനവും അദ്ദേഹം ഉന്നയിച്ചു. തെറ്റ് പറ്റിയോയെന്ന് നോക്കാനാണ് മാധ്യമ പ്രവർത്തകർ സിപിഐഎം പരിപാടിക്ക് വരുന്നത്. എന്നിട്ടത് പർവതീകരിച്ച് കാണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കുരുതി അവസാനിപ്പിക്കാനുള്ള നീക്കങ്ങളാണ് വേണ്ടതെന്ന് എം വി ഗോവിന്ദൻ
