പി.വി. അൻവർ എവിടേക്കാണ് പോകുക എന്ന് പറയാൻ പറ്റില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. അൻവർ അവസാനം യു.ഡി.എഫിൽ എത്തുമെന്നും വാചകക്കസർത്തുകൊണ്ട് കേരള രാഷ്ട്രീയം കൈകാര്യംചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഓരോ ദിവസവും ഓരോ സ്ഥലത്തേക്കാണ് അൻവറിന്റെ പോക്കെന്നും കേരളത്തിൽ എൽഡിഎഫ്, യുഡിഎഫ് എന്നീ രണ്ടേ രണ്ട് ഭാഗങ്ങൾ മാത്രമേ ഉള്ളൂ, അതിനിടയിൽ നിന്നുപോകാൻ സാധിക്കുന്ന യാതൊരു സാഹചര്യവും കേരളത്തിൽ ഇല്ലെന്നും അതുകൊണ്ട് അൻവറിന്റെ സ്ഥാനം യുഡിഎഫിലായിരിക്കുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
വാചകക്കസർത്തുകൊണ്ട് കേരള രാഷ്ട്രീയം കൈകാര്യംചെയ്യാൻ കഴിയില്ലെന്ന് എം വി ഗോവിന്ദൻ
