സാദിഖലി തങ്ങള്‍ക്കെതിരായ പരാമര്‍ശത്തില്‍ സമസ്ത നേതാവ് ഹമീദ് ഫൈസി അമ്പലക്കടവിനെതിരെ നടപടി ആവശ്യപ്പെട്ട് സമസ്തയിലെ ലീഗ് അനുകൂല വിഭാഗം ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് കത്ത് നല്കി. പരസ്പരം സഹകരിച്ച് നീങ്ങുന്ന മുസ്ലീം ലീഗ് സമസ്ത ബന്ധത്തില്‍ വിളളലുണ്ടാക്കുന്നവിധം ഹമീദ് ഫൈസി അമ്പലക്കടവ് രാഷട്രീയ പരാമര്‍ശം നടത്തുകയാണെന്നും ഫമീദ് ഫൈസിയെ സമസ്തയുടെ ഘടകങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തി അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് കത്ത്. സമസ്തയിലെ 25 നേതാക്കള്‍ ഒപ്പിട്ട കത്താണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്. മറ്റ് മതങ്ങളുടെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നത് ഇസ്ലാം മതവിശ്വാസത്തിന് എതിരാണെന്ന് ആദ്യം വിമര്‍ശനം ഉന്നയിച്ചത് ഹമീദ് ഫൈസി അമ്പലക്കടവായിരുന്നു. എന്നാൽ ആരെങ്കിലും ക്ഷണിച്ചാല്‍ പോവുക, ഭക്ഷണം കഴിക്കാന്‍ പറഞ്ഞാല്‍ കൂടെ കഴിക്കുക, അവര്‍ക്കിഷ്ട മുള്ള സാധനം കഴിക്കാന്‍ തരുമ്പോള്‍ കഴിക്കുക അല്ലാതെ കുഴിമന്തി തന്നെ വേണമെന്ന് വാശിപിടിക്കരുത് എന്നായിരുന്നു വിഷയത്തിൽ സാദിഖലി തങ്ങളുടെ പ്രതികരണം.
ഹമീദ് ഫൈസി അമ്പലക്കടവിനെതിരെ നടപടി ആവശ്യപ്പെട്ട് സമസ്തയിലെ ഒരു വിഭാഗം
