മന്ത്രി പി സി വിഷ്ണുനാഥ് കോന്നിക്കാരെ അവഗണിച്ചുവെന്ന് കെ യു ജനീഷ്കുമാർ എംഎൽഎ. മന്ത്രി പി സി വിഷ്‌ണുനാഥ് ചിത്രങ്ങൾ പുറത്തുവിട്ടത് ജാള്യത മറയ്ക്കാനെന്നും, മന്ത്രിക്ക് കാപട്യമാണ്, പ്രളയത്തിൽ രാഷ്ട്രീയം പറയാൻ താൻ ശ്രമിച്ചിട്ടില്ല തന്റെ നാട്ടിലെ പാവങ്ങളുടെ കാര്യം താനല്ലാതെ ആരാണ് പറയുക, ദുരന്തമുഖത്ത് രാഷ്ട്രീയം പറയാറില്ല ഇപ്പോഴും മന്ത്രി പിസി വിഷ്ണുനാഥ് ദുരന്തമുഖത്ത് എത്താത്തതെന്താണെന്നും അദ്ദേഹം ചോദിച്ചു. അതേസമയം കെ യു ജനീഷ്‌കുമാറിന്റെ ആരോപണത്തിന് രൂക്ഷമറുപടിയുമായി മന്ത്രി പി സി വിഷ്ണുനാഥ് നേരത്തെ രംഗത്തെത്തിയിരുന്നു. കെ യു ജനീഷ്‌കുമാറിനൊപ്പം ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിച്ച ചിത്രങ്ങള്‍ പുറത്തുവിട്ടായിരുന്നു മന്ത്രിയുടെ മറുപടി.
മന്ത്രി പി സി വിഷ്ണുനാഥിനെതിരെ കെ യു ജനീഷ്കുമാർ എംഎൽഎ
