കാഫിര്‍ സ്ക്രീൻ ഷോട്ട് പ്രശ്നം വിശദമായി വിശകലനം ചെയ്യുമ്പോൾ യുഡിഎഫിന്റെ തെറ്റായ പ്രചാരണത്തിന്റെ ഭാഗമായി ഉയർന്ന ഒരു പ്രത്യേക സംസ്കാരമാണ് അതിലേക്ക് നയിച്ചതെന്നാണ് വ്യക്തമാകുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സ്ക്രീൻ ഷോട്ടിന്റെ ഉറവിടം ആദ്യം അറിഞ്ഞ ശേഷം വിശദീകരണം ചോദിക്കേണ്ടവരോടൊക്കെ ചോദിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. കാഫിര്‍ സ്ക്രീൻ ഷോട്ടിന് പിന്നിൽ പ്രവർത്തിച്ചവരെ പുറത്ത് കൊണ്ടുവരണം. വിഷയത്തിൽ ആദ്യം പരാതി നൽകിയത് ഇടതുമുന്നണിയാണെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം കെ കെ ലതിക സ്ക്രീൻ ഷോട്ട് ഷെയർ ചെയ്ത സ്ക്രീൻ ഷോട്ട് ഷെയർ ചെയ്തത് പ്രചരിപ്പിക്കാനല്ല. അത് നാടിന് ആപത്താണെന്ന് അറിയിക്കാനാണ്. അതിനെ തെറ്റിദ്ധരിക്കുന്നത് ശരിയല്ലെന്നും എംവിഗോവിന്ദൻ വിശദീകരിച്ചു.
സ്ക്രീന്‍ ഷോട്ട് വിവാദത്തിൽ പ്രതികരണവുമായി എം.വി ഗോവിന്ദൻ
