ഷാഫി പറമ്പിലിന്റേയും രാഹുല്‍ മാങ്കൂട്ടത്തിലിന്റേയും വാഹനം തടഞ്ഞ് നിര്‍ത്തി നടത്തിയ പെട്ടി പരിശോധനയിൽ പ്രതികരിച്ച് എം വി ഗോവിന്ദൻ. പരിശോധനയിൽ എന്ത് അത്ഭുതമാണുള്ളതെന്നും ഞങ്ങൾ രാജാക്കന്മാർ ആണെന്നാണോ കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നതെന്നും ഉദ്യോഗസ്ഥർ അവരുടെ പണി ചെയ്യുമ്പോൾ എന്തിനാണ് ഭീഷണിപ്പെടുത്തുന്നതെന്നും രാഹുലിന്റേത് തരംതാണ പ്രസ്താവനയാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയം പറയാനില്ലാതെ യുഡിഎഫ് നിരായുധീകരിക്കപ്പെട്ടു മറച്ചുവെക്കാനുള്ളവർക്ക് പരിശോധിക്കുന്നതിന്റെ ഭാഗമായി അമർഷവും പ്രതിഷേധവും രൂപപ്പെട്ടു വരാമെന്നും അദ്ദേഹം പറഞ്ഞു.
ഷാഫി പറമ്പിലിന്റേയും രാഹുല്‍ മാങ്കൂട്ടത്തിലിന്റേയും പെട്ടി പരിശോധനയിൽ പ്രതികരിച്ച് എം വി ഗോവിന്ദൻ
