ആര്‍എസ്എസ് കാരന്റെ തിട്ടൂരം കൊണ്ട് മാറുന്നതല്ല ഇന്ത്യ എന്ന പേരെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. പ്രതിപക്ഷ കൂട്ടായ്മയുടെ പേര് ഇന്ത്യ എന്നായതാണ് ഈ നീക്കത്തിന് പിന്നിൽ. ഭരണഘടനാപരമായി പേര് എന്താകണമെന്ന് അംബേദ്ക്കർ അടക്കം ചർച്ച ചെയ്താണ് തീരുമാനിച്ചത്.മുൻപ് പേര് മാറുന്നതിൽ സുപ്രീം കോടതി നിലപാട് തേടിയപ്പോൾ കേന്ദ്രം പേര് മാറില്ലെന്നാണ് മറുപടി നൽകിയതെന്നും അദ്ദേഹം പറഞ്ഞു.സിബിഎസ്ഇ സാമൂഹികപാഠപുസ്തകത്തിൽ ഇന്ത്യക്ക് പകരം ഭാരതം എന്നാക്കാനുള്ള ശുപാർശക്കെതിരെ പ്രതികരിക്കുകയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി.
സാമൂഹികപാഠപുസ്തകത്തിൽ ഇന്ത്യക്ക് പകരം ഭാരതം എന്നാക്കാനുള്ള ശുപാർശക്കെതിരെ എംവിഗോവിന്ദന്‍
