മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ചിത്രം ‘മുറ’ ക്രിസ്മസിന് ആമസോണില്‍ സ്ട്രീമിങ് ആരംഭിക്കും. പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടി തിയേറ്ററുകളില്‍ വിജയകരമായ അന്‍പതാം ദിവസത്തിലേക്ക് കടക്കുകയാണ് ഈ ചിത്രം. കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹ്രിദ്ധു ഹാറൂണ്‍, സുരാജ് വെഞ്ഞാറമ്മൂട്, മാല പാര്‍വതി എന്നിവര്‍ക്കൊപ്പം നവാഗതരായ ജോബിന് ദാസ്, അനുജിത് കണ്ണന്, യെദു കൃഷ്ണാ, വിഘ്നേശ്വര്‍ സുരേഷ് എന്നിവരുടെ ഗംഭീര പ്രകടനവും മുറയുടെ വിജയത്തിന് നിര്‍ണായക ഘടകമായി മാറി. മുറയുടെ രചന നിര്‍വഹിച്ചത് സുരേഷ് ബാബുവാണ്. മുറ മലയാളത്തിന് പുറമെ തമിഴ്, തെലുങ്, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം ഒടിടിയിലും എത്തും. കനി കുസൃതി, കണ്ണന് നായര്‍, കൃഷ് ഹസ്സന്, സിബി ജോസഫ് എന്നിവരാണ് മുറയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
‘മുറ’ ചിത്രം ക്രിസ്മസിന് ആമസോണില്‍
