നീറ്റ് പരീക്ഷ ഫലത്തിലെ വ്യാപക ക്രമകേടിനെതിരെ എം എസ് എഫ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തു. അഭിഭാഷകൻ ഹാരിസ് ബീരാനാണ് എംഎസ്എഫിനായി ഹർജി സമർപ്പിച്ചത്. നീറ്റ് പരീക്ഷ വിവാദത്തിൽ സുപ്രീംകോടതിയിൽ എത്തുന്ന ആദ്യ ഹർജിയാണിത്. ഗ്രേസ് മാർക്ക് ഒഴിവാക്കിയുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക, ചോദ്യപേപ്പർ ചോർച്ചയിൽ സമഗ്ര അന്വേഷണം നടത്തുക, അന്വേഷണം പൂർത്തിയാകാതെ കൗൺസിലിംഗ് നടപടിയിലേക്ക് കടക്കരുത് തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
നീറ്റ് പരീക്ഷ ഫലത്തിലെ ക്രമകേടിനെതിരെ എം എസ് എഫ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തു
