ഒരു ദിവസം നൂറിലധികം ലൈസൻസ് നൽകിയെന്ന കാരണത്താൽ പതിനഞ്ച് എംവിഡിമാർക്ക് മുട്ടത്തറയിൽ വെച്ച് പരസ്യ പരീക്ഷ നടത്തി. ഉദ്യോഗസ്ഥരുടെ പരസ്യ ടെസ്റ്റിന്റെ ഫലം നീരീക്ഷണച്ചുമതലയുള്ള ഉദ്യോഗസ്ഥർ ഗതാഗതമന്ത്രിക്ക് കൈമാറും. സമയക്രമത്തിൽ പാളിച്ച ഉണ്ടായെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാനാണ് മന്ത്രി കെ ബി ഗണേഷ് കുമാറിൻ്റെ നീക്കം. മെയ് ഒന്ന് മുതലുള്ള ഗതാഗത പരിഷ്ക്കാരങ്ങളുമായി മുന്നോട്ട് പോകാൻ തന്നെയാണ് മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ തീരുമാനം.