ഒരു വിജ്ഞാപനവും അംഗീകരിക്കില്ലെന്ന് എം എം മണി. ചിന്നക്കനാൽ ഫോറസ്റ്റ് വിജ്ഞാപനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വനം വകുപ്പ് ഇറങ്ങി നടക്കണോ എന്ന് നാട്ടുകാർ തീരുമാനിക്കും. വിജ്ഞാപനം മടക്കി പോക്കറ്റിൽ വച്ചാൽ മതിയെന്നും , നവ കേരള സദസ്സിന് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്നതിനു മുമ്പ് വിഷയം സർക്കാരിൻ്റെ ശ്രദ്ധയിൽ പെടുത്തുമെന്നും എം എം മണി കൂട്ടിച്ചേർത്തു.
ചിന്നക്കനാൽ ഫോറസ്റ്റ് വിജ്ഞാപനത്തിൽ പ്രതികരണവുമായി എം എം മണി എംഎൽഎ
