ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പിണറായി സര്‍ക്കാരിന്റെ വിലയിരുത്തലായി അംഗീകരിക്കുമോയെന്നും കനത്ത പരാജയം ഉണ്ടായാല്‍ രാജിവച്ച് ജനവിധി തേടുമോയെന്നും കെ പി സി സി ആക്ടിംഗ് പ്രസിഡന്റ് എം എം ഹസന്. സംസ്ഥാനത്ത് യു ഡി എഫിന് അനുകൂലമായ തരംഗമാണെന്നും, പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേയുള്ള തരംഗമാണ് കാണാന്‍ കഴിയുന്നത്. ഇരുപതില്‍ ഇരുപത് സീറ്റും നേടുമെന്നത് യു ഡി എഫിന്റെ ഗ്യാരന്റിയാണ്. ദേശീയതലത്തില്‍ രാഹുല്‍ ഗാന്ധിക്കും ഇന്ത്യാമുന്നണിക്കും അനുകൂലമായ തരംഗമുണ്ടെന്ന് ഹസൻ പറഞ്ഞു.
സംസ്ഥാനത്ത് യു ഡി എഫിന് അനുകൂലമായ തരംഗമെന്ന് എം എം ഹസൻ
