സി.എ.എ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് വിദേശകാര്യ മന്ത്രാലയം .പൗരത്വ ഭേദഗതി ചട്ടങ്ങൾക്കെതിരെയുള്ള അമേരിക്കയുടെ പ്രതികരണത്തിൽ കടുത്ത അതൃപ്തി അറിയിച്ച് ഇന്ത്യ.ഇന്ത്യയുടെ ബഹുസ്വര പാരമ്പര്യത്തെ കുറിച്ച് പരിമിത ധാരണയുള്ളവർ, നിയമ നിർമാണത്തെ കുറിച്ച് തെറ്റായതും അനാവശ്യവുമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കരുതെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ ചൂണ്ടിക്കാട്ടി.പൗരത്വ ഭേദഗതി നിയമത്തിൻ്റെ വിജ്ഞാപനത്തിൽ ആശങ്കയുണ്ടെന്നും ഈ നിയമം എങ്ങനെ നടപ്പാക്കുമെന്ന് തങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണെന്നുമാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് വക്താവ് മാത്യു മില്ലർ പ്രതികരിച്ചത്.
സി.എ.എ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് വിദേശകാര്യ മന്ത്രാലയം
