മെയ് 1 മുതൽ നടപ്പിലാക്കാനിരുന്ന ഡ്രൈവിംഗ് പരിഷ്കരണo നിര്‍ത്തിവയ്ക്കാൻ മുഖ്യമന്ത്രി നിര്‍ദേശിച്ചതായി സിഐടിയു.മുഖ്യമന്ത്രിയുടെ നിര്‍ദേശം ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്ന്ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിച്ചു. മുഖ്യമന്ത്രിയും സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരീമുമായുള്ള ചര്‍ച്ചയിലാണ് ഈ തീരുമാനമെടുത്തത് എന്നാണ് സൂചന. ട്രേഡ് യൂണിയനുകളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമേ തുടര്‍ നടപടികളുണ്ടാകൂ എന്നും സിഐടിയു അറിയിച്ചു.
ഡ്രൈവിംഗ് പരിഷ്കരണo നിര്‍ത്തിവയ്ക്കാൻ മുഖ്യമന്ത്രി നിര്‍ദേശിച്ചതായി സിഐടിയു
