സിറിയയിൽ നിന്ന് 75 ഇന്ത്യക്കാരെ ഒഴിപ്പിച്ചുവെന്നും എല്ലാവരും ലെബനൺ അതിർത്തി കടന്നു എന്നും വിദേശകാര്യമന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഇവരെ വിമാനങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് ഇന്ത്യയിലേക്ക് എത്തിക്കും. സിറിയയിൽ ഇനിയുള്ളവർ ജാഗ്രത പാലിക്കാനും എംബസിയുമായി സമ്പർക്കത്തിലിരിക്കാനും വിദേശകാര്യമന്ത്രാലയം നിർദേശിച്ചു. വിദേശത്തുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്കും സര്‍ക്കാര്‍ ഉയര്‍ന്ന പരിഗണന നല്‍കുന്നുണ്ടെന്നും സർക്കാർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. പ്രസിഡന്റ് ബാഷർ അൽ അസദിനെ പുറത്താക്കി വിമതർ അധികാരം പിടിച്ചെടുത്ത സാഹചര്യത്തിലാണ് നീക്കം.
സിറിയയിൽ നിന്ന് 75 ഇന്ത്യക്കാരെ ഒഴിപ്പിച്ചു എന്ന് വിദേശകാര്യമന്ത്രാലയം
