മാടായി കോളേജ് നിയമന വിവാദത്തിന് പിന്നാലെ പാർട്ടി പ്രദേശത്ത് രണ്ട് വിഭാഗമായതോടെ കണ്ണൂർ ഡിസിസി കെപിസിസിയുടെ അടിയന്തര ഇടപെടൽ തേടി. പയ്യന്നൂർ മേഖലയിൽ പാർട്ടി സംവിധാനം പ്രതിസന്ധിയിലാണെന്നും എം കെ രാഘവന് ഒപ്പമുള്ള കോളേജ് ഡയറക്ടർമാർക്കെതിരെ നടപടിയെടുത്തത് മതിയായ കാരണമുള്ളത് കൊണ്ടാണെന്നും, കോളേജ് ഭരണാസമിതി സംഘടനാ താല്പര്യത്തിന് വിരുദ്ധമായി പ്രവർത്തിച്ചുവെന്നും സംഘടന ജനറൽ സെക്രട്ടറിക്ക് അയച്ച കത്തിൽ ഡിസിസി പ്രസിഡന്റ് ചൂണ്ടിക്കാട്ടുന്നു. അതോടൊപ്പം രാഘവന് എതിരായി പ്രതിഷേധിച്ചതിന് പയ്യന്നൂരിൽ നടപടി നേരിട്ട കോൺഗ്രസ് നേതാക്കൾ കണ്ണൂരിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തുകയാണ്.
കെപിസിസി യുടെ ഇടപെടലൽ തേടി കണ്ണൂർ ഡിസിസി
