സുരേഷ് ഗോപിയുടെ യാത്ര രാഷ്ട്രീയ പ്രേരിതമാണെന്ന് മന്ത്രി വി എൻ വാസവൻ. പ്രശ്ന പരിഹാരത്തിന് നടപടി സ്വീകരിച്ച ശേഷം യാത്ര നടത്തുന്നത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടാണ്. സഹകരണ മേഖലയിലെ കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും മന്ത്രി വിഎൻ വാസവൻ ഡൽഹിയിൽ പറഞ്ഞു. നിക്ഷേപകർക്ക് ആശങ്കയുടെ ആവശ്യമില്ല. യുഡിഎഫും എൽഡിഎഫും സഹകരണമേഖലയ്ക്ക് ഒരുപോലെ സംഭാവന നൽകിയിട്ടുണ്ട്. തെറ്റ് ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വാസവൻ പറഞ്ഞു.
സുരേഷ് ഗോപിയുടെ യാത്ര രാഷ്ട്രീയ പ്രേരിതമാണെന്ന് മന്ത്രി വി എൻ വാസവൻ
