കേന്ദ്രസർക്കാരിൻ്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീ പദ്ധതിയിൽ ചേരില്ലെന്നും കോടതിയെ സമീപിക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി. ഇന്ന് വിദ്യാർത്ഥി സംഘടനകളുമായി തിരുവനന്തപുരത്ത് നടത്തിയ ചർച്ചയിൽ നിന്ന് ബിജെപിയുടെ വിദ്യാർത്ഥി സംഘടനയായ എബിവിപി നേതാക്കൾ ഇറങ്ങിപ്പോയി. എസ്എഫ്ഐയും കെഎസ്യുവും എംഎസ്എഫും അടക്കമുള്ള സംഘടനകൾ സംസ്ഥാന സർക്കാരിൻ്റെ നിലപാടിന് പിന്തുണ പ്രഖ്യാപിച്ചു. പിഎം ശ്രീയിൽ ചേരേണ്ട എന്നാണ് എബിവിപി ഒഴികെയുള്ള എല്ലാ സംഘടനയുടേയും നിലപാടെന്ന് യോഗ ശേഷം തീരുമാനം വിശദീകരിച്ച വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയത്തിൽ കേരളം പങ്കുചേരില്ലെന്നും കേരളത്തിന് അർഹമായ ഫണ്ട് തടഞ്ഞുവെച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
പിഎം ശ്രീ പദ്ധതിയിൽ ചേരില്ലെന്നും കോടതിയെ സമീപിക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി
