SAJI CHERIYAN 4

എംഎസ്സി എൽസ കപ്പലപകടത്തിൽ വലിയ അളവിൽ മാലിന്യം അടിഞ്ഞുകൂടിയിട്ടുണ്ടെന്നും 1400 ടൺ പാസ്റ്റിക് മാലിന്യമുണ്ടായിയെന്നും മന്ത്രി സജി ചെറിയാൻ. എന്നാൽ മത്സ്യത്തിന്റെയും ജലത്തിന്റെയും ഗുണനിലവാരത്തിൽ പ്രശ്നം ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും സജി ചെറിയാൻ നിയമസഭയിൽ വ്യക്തമാക്കി. ചില കണ്ടെയ്നറുകളിൽ നിന്ന് കുമ്മായം കടലിൽ കലർന്നിട്ടുണ്ട് ഇത് ജലത്തിന്റെ പിഎച്ച് മൂല്യത്തിൽ മാറ്റമുണ്ടാക്കിയിട്ടുണ്ട് എന്നാൽ എറണാകുളം, കൊല്ലം ആലപ്പുഴ തീരത്ത് നിന്നും ശേഖരിച്ച ജല മത്സ്യ സാമ്പിളുകൾ പരിശോധിച്ച് സിഎംഎഫ്ആർഐ നടത്തിയ പരിശോധനയിൽ പ്രശ്നമില്ലെന്ന് കണ്ടെത്തിയെന്നും സജി ചെറിയാൻ സഭയെ അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ആലപ്പുഴ തീരത്തെ മത്സ്യ തൊഴിലാളികൾക്ക് 10.55 കോടി രൂപ നഷ്ടപരിഹാരമായി നൽകിയെന്നും സജി ചെറിയാൻ വിശദമാക്കി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *