2018 മുതല്‍ 2023 വരെയുള്ള കാലയളവില്‍ 33,815 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തിയാക്കി. ഇതിലൂടെ അഞ്ച് ലക്ഷം പേര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ ലഭ്യമാക്കിയെന്നും എംഎസ്എംഇ എക്സ്പോര്‍ട്ട് പ്രമോഷന് കൗണ്‍സിലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നതായി മന്ത്രി പി രാജീവ് വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പരിശ്രമങ്ങൾ വരും വര്‍ഷങ്ങളിലും കേരളത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന് പഠനം വ്യക്തമാക്കുന്നു. വ്യവസായമേഖലയിലും കുതിച്ചുകൊണ്ട് കേരളം മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എം എസ് എം ഇ എക്സ്പോര്‍ട്ട് പ്രമോഷന് കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് ഈ നാടിന്റെ കുതിപ്പ് വ്യക്തമാക്കുന്നുവെന്ന് മന്ത്രി പി രാജീവ്
