കഴിഞ്ഞ ഏഴു വർഷമായി വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലയിൽ കേരളത്തിൽ വലിയ മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളത്. എന്നാൽ കേരളത്തിൽ എൽഡിഎഫിന് തുടർഭരണം ലഭിച്ചത് മുതൽ ബിജെപിയും കോൺഗ്രസിലെ ചിലരും ചേർന്ന് അതിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്.ഇരുവരും ചേർന്ന് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയാണ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നതെന്നും,എല്ലാവരും ഒരുമിച്ചു നിൽക്കേണ്ട ദുരന്ത സംഭവങ്ങളെപോലും രാഷ്ട്രീയവൽക്കരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ ചില കോൺഗ്രസ് നേതാക്കൾക്കും ബിജെപിക്കും എതിരെ മന്ത്രി മുഹമ്മദ് റിയാസ്
