പാലക്കാട് പനയമ്പാടത്ത് ഉണ്ടായ അപകടം ദൗര്‍ഭാഗ്യകരമാണെന്നും കുട്ടികള്‍ മരിച്ച സംഭവം വളരെ വേദനയുണ്ടാക്കുന്നതാണെന്നും അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ ദില്ലിയിൽ പറഞ്ഞു. പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന കുട്ടികള്‍ക്കുനേരെയാണ് ലോറി ഇടിച്ചുകയറിയത്. സംഭവത്തിൽ കര്‍ശനമായ നടപടിയെടുക്കാൻ നിര്‍ദേശം നൽകിയിട്ടുണ്ട് എന്നും മന്ത്രി അറിയിച്ചു.
പാലക്കാട് പനയമ്പാടത്ത് ഉണ്ടായ അപകടം ദൗര്‍ഭാഗ്യകരമാണെന്നു മന്ത്രി കെബി ഗണേഷ് കുമാര്‍
