നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥർക്കും നിയമലംഘനം നടത്തുന്ന ഡ്രൈവര്‍മാർക്കും മുന്നറിയിപ്പുമായി മന്ത്രി ഗണേഷ് കുമാർ. മോട്ടോര്‍ വാഹന നിയമലംഘനങ്ങളുടെ പരിശോധന കര്‍ക്കശമാക്കാൻ ഒരുങ്ങുകയാണ്. ഇനി ജനങ്ങൾക്കും വീഡിയോ പകർത്തി അയച്ചു കൊടുത്ത് നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാമെന്ന് മന്ത്രി പറഞ്ഞു.നിങ്ങൾ പകര്‍ത്തുന്ന വീഡിയോ പരിശോധിച്ച് എംവിഡി ഉദ്യോഗസ്ഥര്‍ നടപടിയെടുക്കും. ഇത് ഏതാനും ആഴ്ചകൾക്കുള്ളിൽ നിലവിൽ വരും. പുതിയ ആപ്പിലൂടെ ബസുകളുടെ മത്സരയോട്ടത്തിന്റെ വീഡിയോയും, സൈഡ് തരാതെ മുന്നോട്ടുപോകുന്ന വാഹനങ്ങളുടെ വീഡിയോയും അയച്ചുകൊടുത്താൽ എം വി ഡി ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.മയക്കുമരുന്ന് ഉപയോഗിച്ചാൽ കണ്ടെത്താൻ കഴിയുന്ന വാഹനവും എംവിഡി വാങ്ങുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥർക്കും നിയമലംഘനം നടത്തുന്ന ഡ്രൈവര്‍മാർക്കും മുന്നറിയിപ്പുമായി മന്ത്രി ഗണേഷ് കുമാർ
