കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ മുതലപ്പൊഴി സന്ദർശനത്തിനിടെ, നടന്ന സംഘർഷത്തിൽ സ്ത്രീകൾക്കടക്കം പരിക്കേറ്റു. മന്ത്രിയെ തടഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും തമ്മിലാണ് സംഘർഷം ഉണ്ടായത് . കോണ്‍ഗ്രസിന്റെ സമരപന്തലിൽ കയറി പൊലീസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത് കൂടുതൽ പ്രതിഷേധത്തിനിടയാക്കി. കേന്ദ്ര ഫിഷറീസ് സഹമന്ത്രിയായ ജോർജ് കുര്യൻ രാവിലെയാണ് വി മുരളീധരനൊപ്പം മുതലപ്പൊഴിയിലെത്തിയത്.തങ്ങളെ ചർച്ചക്ക് വിളിച്ചില്ലെന്നാരോപിച്ച് കോൺഗ്രസ് പ്രതിഷേധവുമായി എത്തിയത്. പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധം ആരംഭിച്ചതോടെയാണ് പോലീസ് ഇടപെട്ടത്. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നിക്കുന്നതിനിടെയാണ് സ്ത്രീകൾക്കടകം പരുക്ക് പറ്റിയത്.
കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ മുതലപ്പൊഴി സന്ദർശനത്തിനിടെ, നടന്ന സംഘർഷത്തിൽ സ്ത്രീകൾക്കടക്കം പരിക്കേറ്റു
