മട്ടന്നൂർ പഴശിരാജ എൻഎസ്എസ് കോളേജിൽ പ്രിൻസിപ്പാളും കെഎസ് യു പ്രവർത്തകരും തമ്മിൽ വാക്കേറ്റം. പഴശിരാജ എൻഎസ്എസ് കോളേജിൽ രാഷ്ട്രീയം പാടില്ലെന്ന ഹൈക്കോടതി വിധിയുണ്ട് . ഈ വിധിയെ മറികടന്ന് എസ്എഫ്ഐക്ക് വിദ്യാഭ്യാസ ബന്ദ് നടത്താൻ പ്രിൻസിപ്പാൾ അനുമതി നൽകിയെന്നാണ് കെഎസ് യു ആരോപണം. പൊലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്. അതേസമയം, ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് പ്രിൻസിപ്പാളിന്റെ വിശദീകരണം.
മട്ടന്നൂർ പഴശിരാജ എൻഎസ്എസ് കോളേജിൽ പ്രിൻസിപ്പാളും കെഎസ് യു പ്രവർത്തകരും തമ്മിൽ വാക്കേറ്റം
