കൊച്ചിയിലെയും കോഴിക്കോട്ടെയും കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടലിൽ കമ്പനി അധികൃതരുമായുള്ള ചർച്ചയിൽ തീരുമാനമായതായി മന്ത്രി ബിന്ദു കൃഷ്ണ. പിരിച്ചുവിടപ്പെട്ട ജീവനക്കാർക്ക് അഞ്ച് മാസത്തെ ശമ്പളം കൊടുക്കുമെന്ന് മന്ത്രി അറിയിച്ചു. ആദ്യം കൊടുത്ത രണ്ട് മാസത്തെ ശമ്പളത്തിന് പുറമെയാണ് അഞ്ച് മാസത്തേത് കൂടി കൊടുക്കുക. 26-ാം തീയതിക്ക് മുമ്പ് കൊടുക്കും. മറ്റു ജോലികൾ ലഭിക്കുന്നതിന് വേണ്ട എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, ലീവിങ് സർട്ടിഫിക്കറ്റ് തുടങ്ങി മറ്റ് രേഖകളും കമ്പനി നൽകുമെന്നും മന്ത്രി അറിയിച്ചു.
കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടലിൽ തീരുമാനമായതായി മന്ത്രി ബിന്ദു കൃഷ്ണ
