മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ വിളിച്ച യോഗം ഇന്ന് ചെന്നൈയിൽ നടക്കും. യോഗത്തിൽ 7 സംസ്ഥാനങ്ങളിലെ നേതാക്കൾ പങ്കെടുക്കും. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവരുടെ സാന്നിധ്യം ആണ് യോഗത്തിന്റെ സവിശേഷത. കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, പി.എം.എ.സലാം തുടങ്ങിയവരും കേരളത്തിൽ നിന്ന് പങ്കെടുക്കും.
മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ എം.കെ.സ്റ്റാലിൻ വിളിച്ച യോഗം ഇന്ന് ചെന്നൈയിൽ നടക്കും
