എസ്ഡിപിഐയിലേക്ക് സംഭാവന എന്ന രീതിയിൽ വൻ തുക നൽകിയവർക്ക് തത്തുല്യമായ തുക മൂൻകൂട്ടി ലഭിച്ചിരുന്നതായി ഇഡിക്ക് വിവരം ലഭിച്ചു. ഹവാല ഇടപാടുകളിലൂടെ എത്തിയ കള്ളപ്പണം ഈ രീതിയിൽ വെളുപ്പിച്ചുവെന്നും എസ് ഡിപിയിൽ നിന്ന് പണം ലഭിച്ചവരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതായും . ഇഡി അറിയിച്ചു. കേരളത്തിൽ അടക്കം 10 സംസ്ഥാനങ്ങളിലെ എസ്ഡിപിഐ കേന്ദ്രങ്ങളിൽ ഇഡി പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ സാമ്പത്തിക ഇടപാട് സംബന്ധിച്ച് തെളിവുകൾ ലഭിച്ചെന്നാണ് ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത്
എസ്ഡിപിഐയിലേക്ക് എത്തിയ പണമിടപാടുകളിൽ ദൂരൂഹതയുണ്ടെന്ന് ഇഡി
