വാഴപ്പഴം പോലെ തന്നെ പച്ചക്കായയും ഗുണങ്ങളില്‍ ഒട്ടും മോശമല്ല. ഫിനോളിക് സംയുക്തങ്ങള്‍ പച്ചക്കായയില്‍ ധാരാളം ഉണ്ട്. കാന്‍സറിനെ പ്രതിരോധിക്കാനും ഇന്ഫ്ലമേഷന് തടയാനും ഹൃദയസംബന്ധമായ രോഗങ്ങള്‍ തടയാനും ഇതിനു കഴിവുണ്ട്. പ്രീബയോട്ടിക് ഗുണങ്ങളും പച്ചക്കായയ്ക്കുണ്ട്. ഇത് വയറിലെ നല്ല ബാക്ടീരിയകളെ നിര്‍മിക്കാന്‍ സഹായിക്കുന്നു. ഉദരത്തെ ആരോഗ്യമുള്ളതാക്കുന്നു. ദഹനം മെച്ചപ്പെടുത്തുന്നു. വാഴപ്പഴത്തിലേതുപോലെ പൊട്ടാസ്യം പച്ചക്കായയിലും ഉണ്ട്. റസിസ്റ്റന്റ്സ് സ്റ്റാര്‍ച്ചും പച്ചക്കായയില്‍ ഉണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു. രക്തസമ്മര്‍ദം നിയന്ത്രിക്കാനും സഹായകം. പച്ചക്കായയിലടങ്ങിയ പെക്ടിനും റസിസ്റ്റന്റ് സ്റ്റാര്‍ച്ചും രക്തത്തിലെ പഞ്ചസാരയുെട അളവ് നിയന്ത്രിക്കുന്നു. ഗ്ലൈസെമിക് ഇന്‍ഡക്സും കുറവാണ് പച്ചക്കായയ്ക്ക്. ആന്റിഓക്സിഡന്റുകള്‍ ശരീരത്തെ ഫ്രീറാഡിക്കലുകളില്‍ നിന്നും ഓക്സീകരണ സമ്മര്‍ദത്തില്‍ നിന്നും സംരക്ഷിക്കുന്നു. ശരീരകോശങ്ങളുടെ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കുന്നു. ആന്റിഓക്സിഡന്റുകളോടൊപ്പം വൈറ്റമിന്സി, ബീറ്റാകരോട്ടിന്‍, നിരവധി ഫൈറ്റോന്യൂട്രിയന്റുകള്‍ എന്നിവയും പച്ചക്കായയിലുണ്ട്. ഇത് ഇന്ഫ്ലമേഷന് കുറയ്ക്കാന്‍ സഹായിക്കുന്നു. പച്ചക്കായയില്‍ അടങ്ങിയ റസിസ്റ്റന്റ് സ്റ്റാര്‍ച്ചും പെക്ടിനും വിശപ്പ് നിയന്ത്രിക്കുന്നു. ഫൈബര്‍ ധാരാളം അടങ്ങിയതിനാല്‍ ഭക്ഷണം കഴിച്ച് ഏറെ നേരത്തിനു ശേഷവും വയര്‍ നിറഞ്ഞതായി തോന്നിപ്പിക്കും. ഇത് ഭക്ഷണത്തില്‍ അമിത കാലറി കഴിക്കാതിരിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.
ഗുണങ്ങളേറെ, പച്ചക്കായ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം
