മലയാളത്തിലും തമിഴിലുമായി കൈ നിറയെ ചിത്രങ്ങളാണിപ്പോള്‍ നടി മഞ്ജു വാര്യര്‍ക്ക്. ഇപ്പോഴിതാ ഡോ. ബിജുവിനൊപ്പമുള്ള മഞ്ജുവിന്റെ പുതിയ ചിത്രമാണ് വാര്‍ത്തകളിലിടം നേടുന്നത്. ഡോ. ബിജു സംവിധാനം ചെയ്യുന്ന ‘ബിയോണ്ട് ദ് ബോര്‍ഡര്‍ ലൈന്‍സ്’ എന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് മഞ്ജു വാര്യരാണ്. മഞ്ജു തന്നെയാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നതും. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്ന ഒരു പുരാവസ്തു ഗവേഷക സംഘത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്നാണ് വിവരം. ത്രില്ലര്‍ ആയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. ഇന്ത്യാസ് സിനിവെസ്ചര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. മാര്‍ച്ച് 20 മുതല്‍ 23 വരെയാണ് ചലച്ചിത്രമേള നടക്കുക. 22 ഓളം സംവിധായകരുടെ ചിത്രങ്ങളാണ് മേളയില്‍ തിരഞ്ഞെടുക്കപ്പെട്ടത്. മുന്‍പ് ചതുര്‍മുഖം, അഹര്‍, ലളിതം സുന്ദരം തുടങ്ങിയ ചിത്രങ്ങളുടെ സഹ നിര്‍മാതാവായി മഞ്ജു വാര്യര്‍ പ്രവര്‍ത്തിച്ചിരുന്നു. ഈ ചിത്രങ്ങളിലെല്ലാം മഞ്ജു തന്നെയാണ് പ്രധാന വേഷത്തിലെത്തിയതും.
ഡോ. ബിജുവിനൊപ്പം നിര്‍മാണ പങ്കാളിയായി മഞ്ജു വാര്യര്‍
