തിയറ്റര്‍ റിലീസിന് പിന്നാലെ ഒടിടി റിലീസിനായി സിനിമാസ്വാദകര്‍ കാത്തിരിക്കുന്ന ചില സിനിമകള്‍ ഉണ്ട്. ഒരു സിനിമ റിലീസ് ചെയ്ത് ഒരു മാസം കഴിഞ്ഞാണ് പല സിനിമകളും ഒടിടി സ്ട്രീമിംഗ് ആരംഭിക്കുന്നത്. എന്നാല്‍ മാസങ്ങളും വര്‍ഷങ്ങളും പിന്നിടുന്ന സിനിമകളും ഉണ്ടാകും. അത്തരത്തിലൊരു മമ്മൂട്ടി ചിത്രമുണ്ട്. ഇതൊരു മലയാള സിനിമ അല്ല എന്നത് ഏറെ ശ്രദ്ധേയമാണ്. ഈ ചിത്രം ഇപ്പോള്‍ ഒടിടി റിലീസിന് ഒരുങ്ങുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. അഖില്‍ അക്കിനേനി നായകനായി എത്തിയ ‘ഏജന്റ്’ ആണ് ആ ചിത്രം. മുന്‍പ് അഭ്യൂഹങ്ങള്‍ വന്നത് പോലെ സോണി ലിവ്വിനാണ് സ്ട്രീമിംഗ് അവകാശം വിറ്റു പോയിരിക്കുന്നത്. ചിത്രം മാര്‍ച്ച് 14ന് സ്ട്രീമിംഗ് ആരംഭിക്കും. ഇക്കാര്യം അറിയിച്ച് കൊണ്ട് ട്രെയിലറും സോണി ലിവ്വ് പുറത്തുവിട്ടിട്ടുണ്ട്. തിയറ്റര്‍ റിലീസ് ചെയ്ത് രണ്ട് വര്‍ഷം തികയാന്‍ ഇരിക്കെയാണ് ഏജന്റ് ഒടിടിയില്‍ എത്തുന്നത് എന്നതും ശ്രദ്ധേയമാണ്.
മമ്മൂട്ടി ചിത്രം ‘ഏജന്റ്’ മാര്‍ച്ച് 14ന് സോണി ലിവ്വില്‍
