ചരിത്രപുരുഷന് മഹാത്മാ അയ്യങ്കാളിയായി മഹാനടന് മമ്മൂട്ടി തന്നെ. യുവ സംവിധായകന് അരുണ്രാജ് ആണ് മമ്മൂട്ടി അയ്യങ്കാളിയായി എത്തുന്ന ‘കതിരവന്’ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നതും അദ്ദേഹം തന്നെയാണ്. കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് നാടക പ്രവര്ത്തകനും തിരക്കഥാകൃത്തുമായ പ്രദീപ് താമരക്കുളമാണ്. ഡ്രീം ലാന്റ് പ്രൊഡക്ഷന് ഹൗസിന്റെ ബാനറില് പ്രവാസി മലയാളികളായ നാല് യുവ സംരംഭകരാണ് ചിത്രം നിര്മ്മിക്കുന്നത്. മലയാളത്തിലെ പ്രമുഖ താരങ്ങളും പ്രശസ്ത ടെക്നീഷ്യന്സുമാണ് ചിത്രം ഒരുക്കുന്നതെന്ന് സംവിധായകന് അരുണ്രാജ് വ്യക്തമാക്കി. മലയാളിയെ മനുഷ്യനാക്കിയവരില് ഏറ്റവും പ്രമുഖനാണ് അയ്യങ്കാളി. ആ പോരാളിയുടെ യഥാര്ത്ഥ ജീവിതമാണ് കതിരവന് പറയുന്നത്. അയ്യങ്കാളിയുടെ ജീവിതം സംബന്ധിച്ച് ദീര്ഘകാലത്തെ ഗവേഷണവും പഠനങ്ങളും നടത്തിയാണ് ചിത്രത്തിന്റെ കഥയൊരുക്കിയിട്ടുള്ളത്.
‘കതിരവന്’ ചിത്രത്തില് അയ്യങ്കാളിയായി മമ്മൂട്ടി തന്നെ!
